
ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനെ പുകഴ്ത്തി നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. സന്നിധാനത്ത് നിന്ന് പമ്പയിലേക്കുള്ള യാത്രയ്ക്കിടെ പേശീ വേദനയേ തുടര്‍ന്ന് ബുദ്ധിമുട്ടുന്ന വിശ്വാസിയെ കണ്ടതോടെ വിവരങ്ങള്‍ തിരക്കുന്ന് മന്ത്രിയുടെ ചിത്രം പോസ്റ്റ് ചെയ്താണ് ഫേസ്ബുക്ക് കുറിപ്പ്.
പി വി അന്‍വര്‍ എംഎല്‍എയുടെ പോസ്റ്റിന്‍റെ പൂര്‍ണരൂപം
ദേവസ്വം മിനിസ്റ്റർ സഖാവ് കെ.രാധാകൃഷ്ണൻ♥️ സന്നിധാനത്ത് നിന്ന് പമ്പയിലേക്കുള്ള യാത്രാമധ്യേ,വഴിവക്കിൽ പേശീവേദനയെ തുടർന്ന് ബുദ്ധിമുട്ടനുഭവിക്കുന്ന അയ്യപ്പനെ കണ്ടതോടെ യാത്ര നിർത്തി മിനിസ്റ്റർ വിവരങ്ങൾ അന്വേഷിച്ചു.അദ്ദേഹത്തെ ശുശ്രൂഷിച്ചു.തന്നിൽ നിക്ഷിപ്‌തമായ കർത്തവ്യം,അങ്ങേയറ്റം ആത്മാർത്ഥതയോടെ നിറവേറ്റുന്ന ഒരു മനുഷ്യസ്നേഹിയായ കമ്മ്യൂണിസ്റ്റുകാരൻ.. സഖാവ് കെ.രാധാകൃഷ്ണൻ.. സ്നേഹം സഖാവേ..♥️
മണ്ഡല മകരവിളക്ക് തീർഥാടനത്തിനായി ശബരിമല നട തുറന്നത് കഴിഞ്ഞ ദിവസമാണ്. നിയന്ത്രണങ്ങൾ ഒഴിവാക്കിയുള്ള മണ്ഡലകാലത്തിനാണ് ഇതോടെ തുടക്കമായത്. മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം സന്നിധാനത്ത് നേരിട്ട് എത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം സത്രം - പുല്ലുമേട് - സന്നിധാനം പരമ്പരാഗത കാനന പാതയിലൂടെ ഇക്കുറി ഭക്തരെ കടത്തി വിടും. രാവിലെ ഏഴു മുതൽ ഉച്ച കഴിഞ്ഞ രണ്ടു വരെയാണ് ഈ വഴിയിലൂടെ തീര്‍ത്ഥാടകരെ കടത്തി വിടുക. പന്ത്രണ്ട് കിലോമീറ്റർ കാൽനടയായി സഞ്ചരിച്ചാൽ സത്രത്തിലെത്താം. കാനന പാതയിൽ വേണ്ട ക്രമീകരണങ്ങൾ വനം വകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്.
സുപ്രീംകോടതി വിധി പ്രകാരം എല്ലാ തീര്‍ത്ഥാടകര്‍ക്കും ശബരിമലയിലേക്ക് തീര്‍ത്ഥാടനം അനുവദിച്ചിട്ടുണ്ടെന്ന നിര്‍ദ്ദേശം പിന്‍വലിക്കുമെന്ന് മന്ത്രി വിശദമാക്കിയിരുന്നു. ഡ്യൂട്ടിക്കെത്തിയ പൊലീസുകാര്‍ക്കുള്ള ആഭ്യന്തര വകുപ്പിന്‍റെ കൈപ്പുസ്തകത്തിലാണ് വിവാദ നിര്‍ദ്ദേശം ഉണ്ടായിരുന്നത്. ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനടക്കം ഈ നിര്‍ദ്ദേശത്തിനെതിരെ കടുത്ത ഭാഷയില്‍ രംഗത്ത് വന്നിരുന്നു. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ് അതില്‍ അന്തിമ തീരുമാനം വരുന്നത് വരെ മുൻപ് ഉണ്ടായ അതേ രീതിയിൽ പ്രവേശനം തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam