പി വി അൻവർ തന്നെയും മുഖ്യമന്ത്രിയുടെ കുടുംബാം​ഗങ്ങളെയും വ്യക്തിഹത്യ ചെയ്യുന്നുവെന്ന് മുഹമ്മദ് റിയാസ്; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും

Published : Apr 02, 2026, 09:28 AM IST
PA Muhammad Riyas And PV Anvar

Synopsis

പി വി അൻവറിനെതിരെ പി എ മുഹമ്മദ്‌ റിയാസ് ഇന്ന് പരാതി നൽകും. തെരഞ്ഞെടുപ്പ് കമ്മീഷനാണ് പരാതി നൽകുക. വ്യക്തിഹത്യ ചൂണ്ടിക്കാട്ടിയാണ് പരാതി.

കോഴിക്കോട്: ബേപ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി പി വി അൻവറിനെതിരെ എൽഡിഎഫ് സ്ഥാനാർഥി പി എ മുഹമ്മദ്‌ റിയാസ് ഇന്ന് പരാതി നൽകും. തെരഞ്ഞെടുപ്പ് കമ്മീഷനാണ് പരാതി നൽകുക. വ്യക്തിഹത്യ ചൂണ്ടിക്കാട്ടിയാണ് പരാതി. മരുമോനിസം, പിണറായിസം എന്നിവയിലൂടെ മുഹമ്മദ് റിയാസിനെയും മുഖ്യമന്ത്രിയുടെ കുടുംബാം​ഗങ്ങളെയും കടന്നാക്രമിക്കുന്നു എന്നതാണ് പരാതിയിൽ പറയുന്നത്.

നേരത്തെ തന്നെ യുഡിഎഫ് സ്ഥാനാർത്ഥിയായ പിവി അൻവർ തന്റെ മത്സരം പിണറായിസത്തിനും മരമോനിസത്തിനും എതിരായിട്ടാണെന്ന് പ്രഖ്യാപിച്ചിരുന്നു. തന്നെയും മുഖ്യമന്ത്രിയുടെ കുടുംബാം​ഗങ്ങളെയും വ്യക്തിഹത്യ ചെയ്യുന്നുവെന്നും ഇത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് മുഹമ്മദ് റിയാസിന്റെ പരാതി. ഇന്ന് പരാതി നൽകും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കരുനാഗപ്പള്ളിയിൽ ഇത്തവണ ആര്? സി.ആർ. മഹേഷിന് കരുത്തായി ജനപിന്തുണ; കോട്ട തിരിച്ചുപിടിക്കാൻ എം.എസ്. താരയും പോരാട്ടത്തിന് ജിതിൻദേവും!
ചെങ്ങന്നൂരിന്‍റെ ചങ്കില്‍ ആര്? സജി ചെറിയാനെ മൂന്നാം തവണയും തുണയ്‌ക്കുമോ?