കഞ്ചാവ് വാങ്ങാൻ പണം നൽകിയില്ല; തിരുവനന്തപുരത്ത് വീടിന് തീയിട്ട് യുവാവ്

Published : Apr 02, 2026, 09:02 AM IST
ganja fire

Synopsis

ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ഷാജഹാൻ-അമീന ദമ്പതികളുടെ വീടിനാണ് യുവാവ് തീയിട്ടത്. സംഭവത്തില്‍ അമീനയുടെ സഹോദരീ പുത്രൻ ഫൈസലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തിരുവനന്തപുരം: കഞ്ചാവ് വാങ്ങാൻ പണം നൽകാത്തതിനെ തുടര്‍ന്ന് തിരുവനന്തപുരം കണിയാപുരത്ത് യുവാവ് വീടിന് തീയിട്ടു. ഷാജഹാൻ-അമീന ദമ്പതികളുടെ വീടിനാണ് യുവാവ് തീയിട്ടത്. സംഭവത്തില്‍ അമീനയുടെ സഹോദരീ പുത്രൻ ഫൈസലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് വീട്ടിലെത്തി ഫൈസല്‍ പണം ആവശ്യപ്പെട്ടിരുന്നു. പണം നല്‍കാത്തതിനാൽ ബഹളം വെച്ചു. വീടിന് തീയിടുമെന്ന് ഭീഷണിപ്പെടുത്തി. പിന്നാലെ കൈ ഞരമ്പ് മുറിച്ചു. പിന്നീട് മംഗലപുരം പൊലീസെത്തി ഫൈസലിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ നിന്നിറങ്ങി പുലർച്ചെയാണ് ഇയാള്‍ വീടിന് തീയിട്ടത്. ഭീഷണി ഉള്ളതിനാൽ കുടുംബം ബന്ധുവീട്ടിലേക്ക് മാറിയിരുന്നു. വീട്ടിൽ ആളില്ലാഞ്ഞതിനാൽ അത്യാഹിതം ഒഴിവായി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പയ്യന്നൂരിൽ സിപിഎം വ്യാജ ആധാർ കാർ‍ഡ് നിർമിക്കുന്നു; സിപിഎമ്മിനെതിരെ ​ഗുരുതര ആരോപണവുമായി കെ സി വേണു​ഗോപാൽ
'അർജന്റീന ഫുട്ബോൾ ടീം ചതിക്കുമെന്ന് പ്രതീക്ഷിച്ചില്ല'; കേരളത്തെ വഞ്ചിച്ച അർജന്റീന ടീമിനെതിരെ കേസ് കൊടുക്കുമെന്ന് വി അബ്ദുറഹ്മാൻ