കിറ്റ് വിവാദത്തെക്കുറിച്ച് അറിയില്ല, അവസാനമാകുമ്പോൾ എന്തെങ്കിലും കൊണ്ടുവരുന്നത് എൽഡിഎഫിന് പണ്ടേയുള്ള ശീലമാനെന്നും പത്മജ വേണുഗോപാൽ

Published : Apr 05, 2026, 11:30 AM IST
Padmaja Venugopal

Synopsis

താൻ ചെയ്യാത്ത കാര്യം എങ്ങനെയാണ് അറിയുക, അതേസമയം ഇത് തെറ്റായ വർത്തയാണെന്നും അവസാനമാകുമ്പോൾ എന്തെങ്കിലും കൊണ്ടുവ രുന്നത് എൽഡിഎഫിന് പണ്ടേയുള്ള ശീലമാണെന്നും പത്മജ വേണുഗോപാൽ പറഞ്ഞു.

തൃശൂർ: വോട്ടിന് വേണ്ടി ബിജെപി കിറ്റ് നൽകിയെന്ന വിവാദത്തെക്കുറിച്ച് തനിക്കറിയില്ലെന്നും എൻഡിഎ സ്ഥാനാർത്ഥി പത്മജ വേണുഗോപാൽ. എൽഡിഎഫിന്റെ വ്യാജ പരാതിയാണിത്. താൻ ചെയ്യാത്ത കാര്യം എങ്ങനെയാണ് അറിയുകയെന്നും പത്മജ വേണുഗോപാൽ ചോദിച്ചു. അതേസമയം ഇത് തെറ്റായ വർത്തയാണെന്നും അവസാനമാകുമ്പോൾ എന്തെങ്കിലും കൊണ്ടുവ രുന്നത് എൽഡിഎഫിന് പണ്ടേയുള്ള ശീലമാണെന്നും പത്മജ വേണുഗോപാൽ പറഞ്ഞു.   

വോട്ടിനായി ബിജെപി കിറ്റുകൾ നൽകിയെന്ന് കഴിഞ്ഞ ദിവസം സിപിഎം പരാതി ആരോപിച്ചിരുന്നു. തൃശൂർ ഒളരിയിലെ കാർത്തിക സൂപ്പർമാർക്കറ്റിലാണ് കിറ്റുകൾ തയ്യാറാക്കിവെച്ചത്. അമ്പതോളം പേർ കിറ്റ് വാങ്ങിയെന്നും സിപിഎം പ്രവർത്തകർ പറഞ്ഞു. 18 ഐറ്റം അടങ്ങിയ കിറ്റാണ് ഒളരിയിലെ കാർത്തിക സൂപ്പർമാർക്കറ്റിന് പിന്നിലുണ്ടായിരുന്നത്. കിറ്റ് വാങ്ങാൻ എന്ന പേരിൽ കൂടുതൽ സ്ത്രീകൾ വരുന്നുവെന്നും രാധാകൃഷ്ണൻ എന്ന പ്രാദേശിക ബിജെപി നേതാവ് പറഞ്ഞിട്ടാണ് സ്ത്രീകൾ കിറ്റ് വാങ്ങാൻ എത്തിയതെന്നും സിപിഎം ആരോപിച്ചിരുന്നു. അതേസമയം സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

`കർശന നിർദേശം നൽകിയത് രണ്ട് തവണ, എന്നിട്ടും മണ്ണ് മാറ്റിയില്ല'; മണ്ണിടിച്ചിലിൻ്റെ ഉത്തരവാദിത്തം കൊങ്കൺ റെയിൽവേക്കെന്ന് മന്ത്രി പി കെ ബഷീർ
വയനാടും കോഴിക്കോടും റെഡ് അല‍ർട്ട്, കനത്ത മഴയിൽ മണ്ണിടിച്ചിൽ; മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അല‍ർട്ട്, അതീവ ജാഗ്രതാ നി‍ർദ്ദേശം