
മലപ്പുറം: പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമത്തിൽ വിദ്വേഷ പോസ്റ്റിട്ട യുവാവിനെതിരെ കേസെടുത്ത് പൊലീസ്. മലപ്പുറം വാഴക്കാട് സ്വദേശി നസീബിനെതിരെയാണ് വാഴക്കാട് പൊലീസ് കേസെടുത്തത്.
പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യയെ വിമര്‍ശിച്ചും പാകിസ്ഥാനെ അനുകൂലിച്ചുകൊണ്ടുമായിരുന്നു സാമൂഹിക മാധ്യമത്തിൽ യുവാവ് കുറിപ്പിട്ടത്. അതേസമയം, അർദ്ധരാത്രി ഉറക്കത്തിനിടെ ടൈപ്പ് ചെയ്തപ്പോഴുണ്ടായ കൈയ്യബദ്ധമെന്നാണ് നസീബ് പൊലീസിന് നൽകിയ മൊഴി. രാവിലെ തെറ്റ് ബോധ്യപ്പെട്ടപ്പോള്‍ ഉടൻ തന്നെ പിൻവലിച്ചെന്നും യുവാവ് വിശദീകരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam