
ഇസ്ലാമാബാദ്: പാകിസ്ഥാൻ അതിരൂക്ഷമായ ഇന്ധന പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് എണ്ണക്കമ്പനികളുടെ മുന്നറിയിപ്പ്. ഇക്കാര്യം അറിയിച്ച് ഓയിൽ അഡ്വൈസറി കൗൺസിൽ പാകിസ്ഥാൻ സർക്കാരിന് കത്തു നൽകി. പാകിസ്താനി രൂപയുടെ മൂല്യത്തിൽ തുടർച്ചയായുണ്ടാവുന്ന ഇടിവ് കമ്പനികളെ നഷ്ടത്തിൽനിന്ന് നഷ്ടത്തിലേക്ക് നയിക്കുകയാണ്. ഈ സാഹചര്യത്തിൽ സർക്കാർ അടിയന്തിരമായി ഇടപെട്ടില്ലെങ്കിൽ ഒരുതുള്ളി ഇന്ധനം ഇല്ലാത്ത അവസ്ഥയിലേക്ക് രാജ്യം വൈകാതെ എത്തുമെന്നാണ് മുന്നറിയിപ്പ്.
അതിനിടെ മതനിന്ദാപരമായ ഉള്ളടക്കം നീക്കിയില്ല എന്നാരോപിച്ച് വിക്കിപീഡിയയ്ക്ക് പാകിസ്ഥാൻ സര്‍ക്കാര്‍ രാജ്യത്ത് നിരോധനമേർപ്പെടുത്തി. ഇസ്ലാം മതത്തെ അപമാനിക്കുന്ന ഉള്ളടക്കം പിൻവലിക്കാൻ നൽകിയ 48 മണിക്കൂര്‍ സമയപരിധി അവസാനിച്ചതോടെയാണ് പൂർണ നിരോധനത്തിലേക്ക് പാകിസ്ഥാൻ ടെലികമ്യൂണിക്കേഷൻ അതോറിറ്റി കടന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam