അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം, സാംബയിൽ പാക് ഡ്രോണ്‍; ഇന്ത്യ തിരിച്ചടിച്ചതോടെ തിരികെ പോയി

Published : Jan 17, 2026, 10:28 PM IST
pak drone attack

Synopsis

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം. അന്താരാഷ്ട്ര അതിർത്തിക്ക് സമീപം സാംബയിലാണ് പാക് ഡ്രോൺ കണ്ടത്

ദില്ലി: അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം. അന്താരാഷ്ട്ര അതിർത്തിക്ക് സമീപം സാംബയിലാണ് പാക് ഡ്രോൺ കണ്ടത്. ഇന്ത്യൻ ഭാഗത്തുനിന്ന് തിരിച്ചടിച്ചതോടെ ഡ്രോണ്‍ തിരികെ പോയി. അഞ്ചു മിനിറ്റോളം അതിർത്തി പ്രദേശത്ത് ഡ്രോൺ നിന്നതായി സുരക്ഷാസേ സേനാ വൃത്തങ്ങൾ വ്യക്തമാക്കുന്നു. തുടർന്ന് സുരക്ഷാസേന നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. രണ്ടാഴ്ചയ്ക്കിടെ ഇത് അഞ്ചാം തവണയാണ് പാക് ഡ്രോണുകൾ ഇന്ത്യൻ അതിർത്തി പ്രദേശത്തേക്ക് എത്തുന്നത്. പാകിസ്ഥാന്‍റെ ഭാഗത്തുനിന്നുള്ള ഇത്തരം നീക്കങ്ങൾക്കെതിരെ ഇന്ത്യ കൃത്യമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വാർഷിക കരസേനാ ദിനത്തിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിൽ, പാകിസ്ഥാന്‍റെ ഭാഗത്തുനിന്നുള്ള ഏത് നീക്കത്തെയും ശക്തമായി നേരിടുമെന്ന് ജനറൽ ഉപേന്ദ്ര ദ്വിവേദി വ്യക്തമാക്കിയിരുന്നു. 2025-ൽ നടത്തിയ 'ഓപ്പറേഷൻ സിന്ദൂർ' പോലുള്ള സൈനിക നടപടികൾ ഇനിയും തുടരുമെന്നും അതിർത്തി കടന്നുള്ള ഭീകരവാദത്തിന് കനത്ത വില നൽകേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നിലവിൽ കശ്മീരിലെ അതിർത്തി ഗ്രാമങ്ങളിൽ സുരക്ഷാ പരിശോധനകൾ കർശനമാക്കിയിരിക്കുകയാണ്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സുകുമാരന്‍ നായരുടെ വമ്പൻ പ്രഖ്യാപനം, 'വെള്ളാപ്പള്ളി ആവശ്യപ്പെട്ടാൽ ചർച്ചക്ക് തയ്യാർ'; വീണ്ടും എൻഎസ്എസ്-എസ്എൻഡിപി ഐക്യം? 'കാർ യാത്ര വിവാദം ഭൂഷണമല്ല'
വിമാനം റഡാറിൽ നിന്നും അപ്രത്യക്ഷം!, ഇന്തോനേഷ്യയിൽ 11 യാത്രക്കാരുമായി വിമാനം കാണാതായി, അവശിഷ്ടങ്ങൾ കണ്ടെത്തിയതായി സൂചന