പാലാ ഉപതെരഞ്ഞെടുപ്പ്‌; എൻഡിഎ സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിക്കും

Published : Sep 02, 2019, 06:59 PM IST
പാലാ ഉപതെരഞ്ഞെടുപ്പ്‌; എൻഡിഎ സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിക്കും

Synopsis

കേന്ദ്ര നേതൃത്വത്തിന് നൽകിയ പട്ടികയിൽ രണ്ടു പേർ നേരത്തെ മത്സരിച്ചിട്ടുണ്ടെന്നും ഒരാൾ പുതുമുഖം ആണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള പറഞ്ഞു.

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിക്കും. ബിജെപി കേന്ദ്ര നേതൃത്വമായിരിക്കും സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുക. സംസ്ഥാന നേതൃത്വം നൽകിയ മൂന്ന് പേരുടെ പട്ടികയിൽ നിന്നായിരിക്കും സ്ഥാനാർത്ഥിയെ നിശ്ചയിക്കുകയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് പിഎസ് ശ്രീധരൻ പിള്ള പറഞ്ഞു.

കേന്ദ്ര നേതൃത്വത്തിന് നൽകിയ പട്ടികയിൽ രണ്ടു പേർ നേരത്തെ മത്സരിച്ചിട്ടുണ്ട്. ഒരാൾ പുതുമുഖം ആണ്. ഇന്നുതന്നെ കേന്ദ്രനേതൃത്വം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കി. അതേസമയം, പട്ടികയിലുൾപ്പെടെ ബിജെപി കോട്ടയം ജില്ലാ പ്രസിഡന്‍റ് എൻ ഹരിയുടെ പേരിനാണ് മുൻതൂക്കം.   

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എസ് സി/ എസ് ടി വകുപ്പിനെതിരെ പരാതിയുമായി ആദിവാസി ദമ്പതികൾ;`ഗർഭകാലത്ത് ആവശ്യമായ സഹായം നൽകിയില്ല, കുഞ്ഞുങ്ങൾക്ക് നൽകുന്നത് തിളപ്പിച്ചാറിയ വെള്ളം'
ബെം​ഗളൂരു മലയാളികൾക്ക് ആശ്വാസം; എട്ട് സ്പെഷ്യൽ ട്രെയിനുകളുടെ സർവീസ് ഓ​ഗസ്റ്റ് അവസാനം വരെ നീട്ടി