സ്ത്രീകളുടെയും മുതിർന്ന പൗരൻമാരുടെയും അവകാശങ്ങൾക്കും സംരക്ഷണത്തിനുമായി പോരാടിയ വ്യക്തി. എഴുത്തുകാരിയെന്ന നിലയിൽ സാംസ്ക്കാരികമേഖലയിലും നിറ സാന്നിധ്യമായി.
തിരുവനന്തപുരം എഴുത്തുകാരിയും സാമൂഹ്യ–സാംസ്കാരിക പ്രവർത്തകയും വയോജന കമ്മീഷൻ അംഗവുമായ ഇ എം രാധ അന്തരിച്ചു. മുൻ മുഖ്യമന്ത്രി ഇ എം എസിൻ്റെ മകളാണ്. എഴുപത് വയസായിരുന്നു. അർബുദരോഗത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2017 മുതൽ അഞ്ച് വർഷം വനിതാ കമ്മീഷൻ അംഗമായിരുന്നു. 2025 മുതൽ വയോജനകമ്മീഷൻ അംഗമാണ്. ദേശാഭിമാനി മുൻ അഡ്മിനിസ്ട്രേഷൻ മാനേജരായിരുന്നു. ഇ എം എസ് മകളുടെ ഓർമകൾ എന്ന പുസ്തകത്തിൻ്റെ രചയിതാവാണ്. ഇ എം എസിനെക്കുറിച്ചുള്ള ഓർമ്മകളും അനുഭവങ്ങളും പങ്ക് വയ്ക്കുന്ന പുസ്തകത്തിൽ കേരളരാഷ്ട്രീയത്തിലെ നിർണ്ണായസ്വാധീനം പുലർത്തിയ വ്യക്തിയെ മകളുടെ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുകയാണ്.
സി കെ ഗുപ്തൻ(തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ്) ആണ് ഭർത്താവ്. മകൻ സിദ്ധാർത്ഥ് ഗുപ്തൻ














