പാലാ ഉപതെരഞ്ഞെടുപ്പ്; എൻഡിഎ നിയോജക മണ്ഡലം കൺവെൻഷൻ ഇന്ന്

Published : Sep 08, 2019, 07:08 AM ISTUpdated : Sep 08, 2019, 07:11 AM IST
പാലാ ഉപതെരഞ്ഞെടുപ്പ്; എൻഡിഎ നിയോജക മണ്ഡലം കൺവെൻഷൻ ഇന്ന്

Synopsis

ശബരിമല യുവതി പ്രവേശം ചർച്ചയാക്കിയും കേന്ദ്ര സർക്കാരിന്റെ വികസന നേട്ടങ്ങൾ എണ്ണിയുമാണ് എൻഡിഎ സ്ഥാനാർത്ഥി എൻ ഹരിയുടെ പ്രചാരണം.

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമാകാനൊരുങ്ങി എൻഡിഎ. എൻഡിഎയുടെ പാലാ നിയോജക മണ്ഡലം കൺവെൻഷൻ ഇന്ന് കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് പാലാ ടൗൺ ഹാളിലെ ചടങ്ങിൽ സംസ്ഥാനത്തെ പ്രമുഖ നേതാക്കൾ പങ്കെടുക്കും.

പാലാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൻഡിഎയുടെ ബൂത്ത്, പഞ്ചായത്ത് തല കൺവെൻഷനുകൾ പൂർത്തിയായതായി നേതാക്കൾ അറിയിച്ചു. ശബരിമല യുവതി പ്രവേശം ചർച്ചയാക്കിയും കേന്ദ്ര സർക്കാരിന്റെ വികസന നേട്ടങ്ങൾ എണ്ണിയുമാണ് എൻഡിഎ സ്ഥാനാർത്ഥി എൻ ഹരിയുടെ പ്രചാരണം. ഈ മാസം 12 മുതൽ സ്ഥാനാർത്ഥി പര്യടനം തുടങ്ങും. നാല് തവണയെങ്കിലും വോട്ടർമാരെ നേരിൽ കാണാനാണ് ശ്രമം. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആര്‍ആര്‍ടിഎസുമായി കേരളം മുന്നോട്ട് ,ചെലവ് കണക്കാക്കുന്നത് 192780 കോടി , 12 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കും,ഗതാഗത വകുപ്പ് ഉത്തരവിറക്കി
കുഞ്ഞ് ജീവന്‍ രക്ഷിച്ച ആ ബ്രേക്കിംഗ്! ഷിനോജിനെ ആദരിച്ച് എംവിഡി; കൊടിയത്തൂരിൽ കുഞ്ഞിന് രക്ഷകനായി ബസ് ഡ്രൈവറെ പൊന്നാട അണിയിച്ച് മോട്ടോര്‍ വാഹന വകുപ്പ്