12:23 PM (IST) Nov 22

Malayalam News Live: മെസിയുടെ പേരിൽ നടന്ന തട്ടിപ്പ്: യു ഷറഫലിയുടെ അക്കാദമിക്ക് ലഭിച്ചത് രണ്ട് കോടി രൂപ

ഫുട്ബോൾ ഇതിഹാസം മെസിയെ കേരളത്തിൽ എത്തിക്കാമെന്ന പേരിൽ നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട് സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡൻ്റ് യു ഷറഫലിയുടെ സ്പോ‍ർട്സ് അക്കാദമിക്ക് സ്പോൺസറായ റിപ്പോ‍ർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി (ആർബിസി) യിൽ നിന്ന് രണ്ട് കോടി രൂപ ലഭിച്ചതായി കണ്ടെത്തൽ. ആർബിസിയുടെ അക്കൗണ്ടുകൾ പരിശോധിച്ചപ്പോഴാണ് ഷറഫലിയുടെ സ്ഥാപനത്തിന് രണ്ട് കോടി രൂപ കൈമാറിയതിൻ്റെ രേഖകൾ ലഭിച്ചത്.

Read Full Story
12:22 PM (IST) Nov 22

Malayalam News Live: കോൺഗ്രസിലേക്കുള്ള മടക്കം; കരുതലോടെ കാത്തിരിക്കാൻ പത്മജ വേണുഗോപാൽ

ബിജെപി വിട്ടെങ്കിലും കോൺഗ്രസ് പ്രവേശനത്തിൽ കരുതലോടെ കാത്തിരിക്കാൻ പത്മജ വേണുഗോപാൽ. കോൺഗ്രസ് പാർട്ടിയിലേക്ക് സ്വീകരിക്കുന്ന കാര്യത്തിൽ വലിയ എതിർപ്പുകൾ രൂപപ്പെട്ടതോടെയാണ് കരുതലോടെ കാത്തിരിക്കാനുള്ള പത്മജയുടെ നീക്കം.

Read Full Story
12:18 PM (IST) Nov 22

Malayalam News Live: ഫെയർനെസ് ക്രീമിന് ഇരയായി പ്രമുഖ മാപ്പിളപ്പാട്ട് ഗായകൻ സലീം കോടത്തൂരും

അമിതമായ അളവിൽ മെർക്കുറി അടങ്ങിയ ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് താനും ഗുരുതരമായ വൃക്കരോഗത്തിന് ഇരയായെന്ന വെളിപ്പെടുത്തലുമായി പ്രമുഖ മാപ്പിളപ്പാട്ട് ഗായകൻ സലീം കോടത്തൂർ. അടുത്തിടെ 17-കാരിക്ക് വൃക്കരോഗം ബാധിക്കാൻ കാരണമായ മെംബ്രനസ് നെഫ്രോപ്പതി എന്ന അതേ രോഗാവസ്ഥയാണ് തനിക്കുമുണ്ടായതെന്ന് അദ്ദേഹം വ്യക്തമാക്കി.

Read Full Story
12:17 PM (IST) Nov 22

Malayalam News Live: നവീൻ ബാബുവിൻ്റെ മരണം; സിബിഐക്ക് വിടുന്നതിൽ അനിശ്ചിതത്വം

എഡിഎം നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിടുന്നതിൽ അനിശ്ചിതത്വം തുടരുന്നു. സിബിഐ അന്വേഷണത്തിന് വിടാൻ തടസ്സങ്ങളെന്നാണ് ഡിജിപിയും എജിയും സർക്കാരിന് നിയമോപദേശം നൽകിയത്. സിബിഐ അന്വേഷണ ആവശ്യം സുപ്രീംകോടതി തള്ളിയത് ചൂണ്ടിക്കാട്ടി നിയമോപദേശം.

Read Full Story
12:17 PM (IST) Nov 22

Malayalam News Live: കോണ്‍ഗ്രസില്‍ തുറന്ന പോരുമായി എ ഗ്രൂപ്പ്

പാർട്ടി-സർക്കാർ ഏകോപനം ഇല്ലെന്ന് ഹൈക്കമാൻഡിനോട് പരാതിപ്പെട്ട് എ ഗ്രൂപ്പ്. ഈ പോക്ക് ശരിയല്ലെന്ന് ഖർഗെയെ നേരിൽ കണ്ടറിയിച്ച് നേതാക്കൾ.

Read Full Story