പാലാ ബൈപ്പാസ് ഇനി മുതല്‍ കെ എം മാണി ബൈപ്പാസ് റോഡ്

By Web TeamFirst Published Aug 18, 2021, 7:23 AM IST
Highlights

2014ലാണ് റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. അന്ന് മാണിയായിരുന്നു ധനമന്ത്രി. പാലായുടെ വികസനത്തില്‍ നിര്‍ണായകമായിരുന്നു 15 മീറ്റര്‍ വീതിയില്‍ നിര്‍മ്മിച്ച ബൈപ്പാസ് റോഡ്.
 

പാലാ: പാലാ ബൈപ്പാസ് റോഡിന് മുന്‍മന്ത്രി കെ എം മാണിയുടെ പേര് നല്‍കി. കെ എം മാണ ബൈപ്പാസ് റോഡ് എന്നാണ് പേര് നല്‍കിയത്. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. 2014ലാണ് റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. അന്ന് മാണിയായിരുന്നു ധനമന്ത്രി. പാലായുടെ വികസനത്തില്‍ നിര്‍ണായകമായിരുന്നു 15 മീറ്റര്‍ വീതിയില്‍ നിര്‍മ്മിച്ച ബൈപ്പാസ് റോഡ്. കെ എം മാണിയുടെ വീടിന് മുന്നിലൂടെയുള്ള റോഡിന് അദ്ദേഹം സൗജന്യമായാണ് സ്ഥലം വിട്ടുനല്‍കിയത്. പാലാ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായാണ് ബൈപ്പാസ് നിര്‍മ്മിച്ചത്. ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ റോഡില്‍ പുലിയന്നൂര്‍ മുതര്‍ കിഴതടിയൂര്‍ വരെ നാല് കിലോമീറ്റര്‍ നീളത്തിലാണ് റോഡ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

click me!