പാലാ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫിന് മുന്നറിയിപ്പുമായി സിഎസ്ഐ സഭ

Published : Aug 30, 2019, 07:00 PM ISTUpdated : Aug 30, 2019, 07:27 PM IST
പാലാ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫിന് മുന്നറിയിപ്പുമായി സിഎസ്ഐ സഭ

Synopsis

കെ എം മാണിയുടെ അസാന്നിധ്യത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പ് ആയതുകൊണ്ട് ഒറ്റക്കെട്ടായി നിന്നാൽ മാത്രമേ വിജയിക്കുകയുള്ളുവെന്ന് ബിഷപ്പ് വി എസ് ഫ്രാൻസിസ് വ്യക്തമാക്കി. 

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് മുന്നറിയിപ്പുമായി സിഎസ്ഐ സഭ. പി ജെ ജോസഫ് - ജോസ് കെ മാണി വിഭാഗങ്ങൾ തമ്മിലുള്ള തർക്കം അവസാനിപ്പിച്ചില്ലെങ്കിൽ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാർത്ഥി ജയിക്കില്ലെന്ന് ഈസ്റ്റ് കേരള മഹാ ഇടവക ബിഷപ്പ് വി എസ് ഫ്രാൻസിസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഇരുവിഭാ​ഗങ്ങളും ഒരുമിച്ച് നിന്ന് പ്രവർത്തിച്ചാൽ മാത്രമേ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിക്കുകയുള്ളു. ഓരോ തെരഞ്ഞെടുപ്പ് നടക്കുമ്പോഴും പാലായിൽ യുഡിഎഫിന് ഭൂരിപക്ഷം കുറഞ്ഞുവരുകയാണ്. ഇത്തവണ കെ എം മാണി ഇല്ല. അദ്ദേഹ​ത്തിന്റെ അസാന്നിധ്യത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പ് ആയതുകൊണ്ട് ഒറ്റക്കെട്ടായി നിന്നാൽ മാത്രമേ വിജയിക്കുകയുള്ളുവെന്നും ബിഷപ്പ് വി എസ് ഫ്രാൻസിസ് വ്യക്തമാക്കി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പിണറായിസത്തിന്‍റെ തിക്താനുഭവങ്ങള്‍ക്കിടെ കിട്ടിയ സന്തോഷ വാര്‍ത്ത'; യുഡിഎഫ് പ്രവേശനത്തിൽ പ്രതികരിച്ച് പി വി അൻവർ
മാർട്ടിന്‍റെ വീഡിയോ 200 ഓളം സൈറ്റുകളിൽ, എല്ലാം നശിപ്പിച്ചു; നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ വീഡിയോ പ്രചരിപ്പിച്ചവർ പിടിയിൽ