'രോഗലക്ഷണം ഉള്ളവർ പള്ളിയിൽ വരരുത്'; നിര്‍ദ്ദേശം നല്‍കി പാലാ രൂപത

By Web TeamFirst Published Mar 10, 2020, 8:52 PM IST
Highlights

പത്തുപേരാണ് കോട്ടയത്ത് ഐസൊലേഷൻ വാർഡിൽ കഴിയുന്നത്. 167 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 

കോട്ടയം: കൊവിഡ്19 ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പള്ളികളിൽ കുർബാന അർപ്പണം മാത്രം നടത്തിയാൽ മതിയെന്ന് പാലാ രൂപത. കുർബാന കൈകളിൽ നൽകിയാൽ മതിയെന്നും നിര്‍ദ്ദേശം. രോഗലക്ഷണം ഉള്ളവർ പള്ളിയിൽ വരരുതെന്നും അറിയിച്ചിട്ടുണ്ട്. വൈറസ് ബാധിച്ച് കോട്ടയത്ത് ചികിത്സയില്‍ കഴിയുന്ന നാലുപേരുടെയും ആരോഗ്യനില തൃപ്‍തികരമാണ്. 

പത്തുപേരാണ് കോട്ടയത്ത് ഐസൊലേഷൻ വാർഡിൽ കഴിയുന്നത്. 167 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. സ്വകാര്യ ആശുപത്രികളിൽ ഉൾപ്പടെ 54 പേരെ ഐസൊലേഷനിൽ പ്രവേശിപ്പിക്കാൻ കോട്ടയത്ത് സംവിധാനം ഉണ്ടാക്കിയിട്ടുണ്ട്. നേരത്തെ കോട്ടയം ജില്ലയിലെ എന്‍ട്രന്‍സ് കോച്ചിംഗ് സെന്‍ററുകള്‍ അടച്ചിടണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.

click me!