പാലാ നഗരസഭ ചെയർമാൻ: കേരള കോൺഗ്രസ് ഇടഞ്ഞു, തീരുമാനമെടുക്കാൻ കഴിയാതെ സിപിഎം

Published : Jan 16, 2023, 02:46 PM IST
പാലാ നഗരസഭ ചെയർമാൻ: കേരള കോൺഗ്രസ് ഇടഞ്ഞു, തീരുമാനമെടുക്കാൻ കഴിയാതെ സിപിഎം

Synopsis

ബിനു ഒഴികെ മറ്റ് ഏത് സിപിഎം കൗൺസിലറെ ചെയർമാൻ ആക്കിയാലും അംഗീകരിക്കാം എന്നും ജോസ് കെ മാണി സിപിഎം നേതാക്കളെ അറിയിച്ചു

കോട്ടയം: പാലാ നഗരസഭയിൽ പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ഇടതുമുന്നണിയിൽ ഭിന്നത. ബിനു പുളിക്കകണ്ടം എന്ന കൗൺസിലറെ ചെയർമാൻ ആക്കാനാണ് സിപിഎമ്മിൽ ഉണ്ടായ ധാരണ. എന്നാൽ ബിനുവിനെ അംഗീകരിക്കാൻ ആകില്ലെന്ന് കേരള കോൺഗ്രസ് എം നിലപാടെടുത്തതോടെയാണ് ആശയക്കുഴപ്പം രൂക്ഷമായത്. 

ബിനു ഒഴികെ മറ്റ് ഏത് സിപിഎം കൗൺസിലറെ ചെയർമാൻ ആക്കിയാലും അംഗീകരിക്കാം എന്നും ജോസ് കെ മാണി സിപിഎം നേതാക്കളെ അറിയിച്ചു. കേരള കോൺഗ്രസ് കൗൺസിലർ ബൈജുവിനെ മുമ്പ് ബിനു മർദ്ദിച്ചതാണ് ഈ നിലപാടിന് കാരണം. നിയമസഭ തിരഞ്ഞെടുപ്പിൽ ജോസ് കെ മാണിയെ തോൽപ്പിക്കാൻ ബിനു ശ്രമിച്ചെന്ന പരാതിയും മാണി ഗ്രൂപ്പിനുണ്ട്. കേരള കോൺഗ്രസ് എം ഇടഞ്ഞതോടെ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കാൻ സിപിഎം ജില്ലാ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ പാർലമെന്ററി പാർട്ടി യോഗം ചേരുമെന്നാണ് വിവരം.

PREV
click me!

Recommended Stories

ദേശീയപാത തകർന്നത് ആരുടെ പിടലിക്ക് ഇടണമെന്ന് മുഖ്യമന്ത്രി പറയണം: സണ്ണി ജോസഫ്
ഇഡി നോട്ടീസിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; 'ഇത്ര മാത്രം പരിഹാസ്യമായ കാര്യമെന്നേ പറയാനുള്ളൂ'