
പാല: പിതാവിന്‍റെ പേരിലുളള സ്മാരകത്തിൻ സമീപം മൂത്രപ്പുര തുറന്നു കൊടുത്ത് പാലാ മുനിസിപ്പാലിറ്റിയുടെ നടപടി ശുദ്ധ മോശമെന്ന് മാണി സി കാപ്പൻ എംഎൽഎ. വിഷയത്തിൽ നഗരസഭാ ചെയർമാനെതിരെ സിപിഎമ്മും എൻസിപ്പിയും ജില്ലാ എൽഡിഎഫ് നേതൃത്വത്തോട് പരാതിപ്പെട്ടു. സ്മാരകവുമായി ബന്ധപ്പെട്ട തർക്കം കോട്ടയത്ത് പുതിയ രാഷ്ട്രീയ വിവാദമായി മാറി
പാലാ നഗരസഭയിൽ ചക്കളത്തി പോര് കെട്ടടങ്ങുന്നില്ല. ഭരണ സമിതിയിൽ ഒരു വശത്ത് കേരള കോണ്‍ഗ്രസും മറു വശത്ത് സിപിഎമ്മും എൻസിപ്പിയും. വിഷയം മുനിസിപ്പാലിറ്റിയോട് ചേർന്നുളള ചെറിയാൻ ജ കാപ്പൻ സ്മാരകത്തിന് സമീപം പൊതു ജനങ്ങൾക്ക് മൂത്രപ്പുര തുറന്നു കൊടുത്തത്. പ്രാദേശിക തലം വിട്ട് വിഷയം സംസ്ഥാന നേതാക്കൾ ഏറ്റെടുത്തു.
മര്യാദയുണ്ടെങ്കിൽ കേരള കോണ്‍ഗ്രസ് എം മൂത്രപ്പുര തൂറന്നു കൊടുത്ത് നടപടിയിൽ നിന്ന് പിന്മാറണെമന്ന് മാണി സി കാപ്പൻ എംഎൽഎ പറഞ്ഞു. കാപ്പന്‍റെ കുടുംബവും നടപടിയെ അപലപിച്ചു.
എടുത്ത് തീരുമാനതതിൽ നിന്ന് പിന്മാറില്ലെന്ന ഉറച്ച നിലപാടിലാണ് മുനിസിപ്പൽ ചെയർമാൻ ആന്‍റോ ജോസ് പടിഞ്ഞാറേക്കര.സിപിഎമ്മും എൻസിപിയും പാലാ മുനിസപ്പൽ ചെയർമാനെതിരെ ജില്ലാ എൽഡിഎഫ് നേതൃത്വത്തിന് പരാതി നൽകി കഴിഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam