വോട്ടിംഗ് യന്ത്രങ്ങള്‍ പുറത്തെടുക്കാന്‍ വൈകി; പാലായില്‍ ഒരു മണിക്കൂര്‍ സസ്പെന്‍സ്

Published : Sep 27, 2019, 09:11 AM IST
വോട്ടിംഗ് യന്ത്രങ്ങള്‍ പുറത്തെടുക്കാന്‍ വൈകി; പാലായില്‍ ഒരു മണിക്കൂര്‍ സസ്പെന്‍സ്

Synopsis

പാലായില്‍ വോട്ടെണ്ണെല്‍ വൈകുന്നു. സര്‍വ്വീസ് വോട്ടുകള്‍ എല്‍ഡിഎഫും യുഡിഎഫും തുല്യമായി പങ്കിട്ടു. ഒരു മണിക്കൂര്‍ കഴിഞ്ഞും വോട്ടിംഗ് മെഷീനിലെ കൗണ്ടിംഗ് തുടങ്ങിയില്ല. 

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിലെ വോട്ടിംഗ് മെഷീനുകള്‍ എണ്ണുന്നതിലുണ്ടായ കാലതാമസം സ്ഥാനാര്‍ത്ഥികള്‍ക്കും പ്രവര്‍ത്തകര്‍ക്കും സമ്മാനിച്ചത് അമിത സമ്മര്‍ദ്ദം. സാധാരണ ഗതിയില്‍ എട്ടേകാലോടെ കൃത്യമായി ഫലങ്ങള്‍ പുറത്തു വരാറുണ്ടെങ്കിലും ഇക്കുറി ഇത് വൈകി. 

തപാല്‍ വോട്ടുകളും സര്‍വ്വീസ് വോട്ടുകളും എണ്ണി കഴിഞ്ഞപ്പോള്‍ ആറ് വീതം വോട്ടുകളാണ് യുഡിഎഫിനും എല്‍ഡിഎഫിനും ലഭിച്ചത്. എന്നാല്‍ തുടര്‍ന്നങ്ങോട്ട് വോട്ടെണ്ണല്‍ സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തു വന്നില്ല. വോട്ടിംഗ് മെഷീനുകള്‍ പുറത്തെടുക്കുന്നതിലുണ്ടായ താമസമാണ് വോട്ടെണ്ണല്‍ വൈകാന്‍ കാരണമായത്.

ഒടുവില്‍ 9.05-ഓടെയാണ് വോട്ടിംഗ് മെഷീനുകള്‍ എണ്ണി തുടങ്ങിയത്. രാമപുരം പഞ്ചായത്തിലെ 14 വാര്‍ഡുകളിലെ വോട്ടുകള്‍ ആദ്യം എണ്ണിയപ്പോള്‍ 180 വോട്ടുകളുടെ ലീഡ് നേടി എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്‍ മുന്നിലെത്തി. ഇത്രയും സമയം സ്ഥാനാര്‍ഥികളടക്കം കടുത്ത സമ്മര്‍ദ്ദവും പേറി ടെലിവിഷന് മുന്നില്‍ കാത്തിരിക്കുകയായിരുന്നു. ഇതു പോലൊരു അനുഭവം ഇതിനു മുന്‍പുണ്ടായിട്ടില്ലെന്ന് പാലായില്‍ നാലാം വട്ടം ജനവിധി തേടുന്ന മാണി സി കാപ്പന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇടുക്കിയിൽ ഹൈസ്കൂളിന്റെ സീലിങ് തകർന്നുവീണു; സംഭവം ശക്തമായ കാറ്റിൽ, ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
സർക്കാരിന്‍റെ ക്രിസ്മസ് വിരുന്നിൽ മലയാളത്തിന്‍റെ അഭിമാന താരം; മുഖ്യന്ത്രിക്കും ഭാവനയ്ക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ച് മന്ത്രി വി ശിവൻകുട്ടി