
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിലെ മൂന്ന് മണ്ഡലങ്ങളിൽ വാശിയേറിയ പ്രചാരണം രണ്ടാം ഘട്ടത്തിലേക്ക് നീങ്ങി. വോട്ടര്‍മാരെ നേരില്‍ കാണാനുള്ള തിരക്കിലാണ് ഒരോ സ്ഥാനാര്‍ത്ഥികളും. എം വി ഗോവിന്ദനും കെ സുരേന്ദ്രനും പാലക്കാട് മണ്ഡലങ്ങളിൽ ക്യാമ്പ് ചെയ്യുകയാണ്. ചേലക്കരയിൽ മൂന്ന് സ്ഥാനാർത്ഥികളുടെയും വാഹന പ്രചാരണം വാഹനപ്രചാരണം തുടരുകയാണ്.
വയനാട് ഉപതെരഞ്ഞെടുപ്പിൽ പത്രിക പിൻവലിക്കാനുള്ള സമയം പൂർത്തിയായ ശേഷം 16 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. പ്രിയങ്ക ഗാന്ധി ഉൾപ്പെടെ 11 പേരാണ് ഉപതെരഞ്ഞെടുപ്പിൽ സംസ്ഥാനത്തിന് പുറത്തുനിന്നുള്ളത്. സ്വതന്ത്ര സ്ഥാനാർത്ഥികളിൽ ചിഹ്നം സംബന്ധിച്ച് തർക്കം ഉണ്ടായിട്ടില്ല. സ്ഥാനാർത്ഥി പട്ടികയിൽ ആദ്യം എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസാണ്. രണ്ടാമത് പ്രിയങ്ക ഗാന്ധിയും മൂന്നാമത് സത്യൻ മൊകേരിയുമാണ് ഉള്ളത്.അതേസമയം ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ വയനാട്ടിൽ രേഖകൾ ഇല്ലാത്ത 10 ലക്ഷം രൂപ പിടിച്ചെടുത്തു. കെഎസ്ആർടിസി ബസ്സിൽ നിന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്റ്റാറ്റിക് സർവൈലൻസ് ടീം പണം പിടിച്ചെടുത്തത്.
മത്സര ചിത്രം തെളിഞ്ഞതോടെ പാലക്കാട് മണ്ഡലത്തിൽ പ്രചാരണം കൂടുതൽ ആവേശത്തിലേക്ക് നീങ്ങുകയാണ്. 10 സ്ഥാനാർത്ഥികളാണ് മണ്ഡലത്തിലുള്ളത്. ഒലവക്കോട് നിന്നാണ് എല്‍ഡിഎഫ് സ്ഥാനാർത്ഥി സരിൻ്റെ പ്രചാരണം ഇന്ന് തുടങ്ങുന്നത്. യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ 8 മണിയ്ക്ക് പ്രചാരണത്തിനിറങ്ങും. ബൂത്ത് തല പ്രചാരണത്തിലാണ് ബിജെപി സ്ഥാനാർത്ഥി സി.കൃഷ്ണകുമാർ സി പി എം സംസ്ഥന സെക്രട്ടറി എം വി ഗോവിന്ദൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ എന്നിവർ മണ്ഡലത്തിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. ബിജെപി സ്ഥാനാർത്ഥിക്കായി പിടി ഉഷ ഇന്ന് പ്രചാരണത്തിന് ഇറങ്ങും.
ചേലക്കരയില്‍ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് ഇന്ന് പൂർണമായും ദേശമംഗലം പഞ്ചായത്തിലാണ്. രമ്യക്ക് വേണ്ടി വോട്ട് ചോദിച്ച് എഎൽഎമാർ അടക്കം കൂടുതൽ യുഡിഎഫ് നേതാക്കൾ ഇന്ന് മണ്ഡലത്തിൽ എത്തും. എൽഡിഎഫ് സ്ഥാനാർത്ഥി യു ആർ പ്രദീപിന്റെ വാഹന പ്രചരണം ചേലക്കര പഞ്ചായത്തിലെ കളപ്പാറയിൽ നിന്ന് തുടങ്ങും. മന്ത്രി മുഹമ്മദ് റിയാസ് അടക്കം മുതിർന്ന നേതാക്കൾ മണ്ഡലത്തിൽ ഉണ്ട്. എന്‍ഡിഎയുടെ പ്രചരണത്തിനായി മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ ഇന്ന് ചേലക്കരയിലെത്തും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam