ബാലഭാസ്കറിന്റെ അച്ഛനെതിരെ മാനഹാനിക്ക് കേസ് നല്‍കി; തങ്ങള്‍ക്കെതിരായ ആരോപണം അടിസ്ഥാനരഹിതമെന്ന് പൂന്തോട്ടം അധികൃതര്‍

By Web TeamFirst Published Jun 5, 2019, 3:46 PM IST
Highlights

തങ്ങളുമായുള്ള ബാലഭാസ്ക്കറിന്റെ അടുപ്പം അച്ഛനേയും ബന്ധുക്കളേയും അലോസരപ്പെടുത്തിയിട്ടുണ്ട്. അതാണ് ആരോപണങ്ങളിൽ നിന്നും വ്യക്തമാവുന്നതെന്നും ഡോക്ടര്‍ രവീന്ദ്രന്‍ 

പാലക്കാട്:  ബാലഭാസ്കറിന്റെ മരണത്തില്‍ തങ്ങള്‍ക്കെതിരായ ആരോപണം നിഷേധിച്ച് പാലക്കാട്ടെ പൂന്തോട്ടം അധികൃതര്‍. പതിനഞ്ച് വർഷമായി ബാലഭാസ്കറിന് ആശുപത്രിയുമായി ബന്ധമുണ്ടെന്ന് ഡോ രവീന്ദ്രൻ പറഞ്ഞു. ബാലഭാസ്കര്‍ കുടുംബാംഗത്തെ പോലെ ആയിരുന്നു. സാമ്പത്തികമായി ഒരു ബാധ്യതയുമില്ലെന്ന് ലക്ഷ്മി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. പ്രിയ വേണുഗോപാലിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്നും ഡോക്ടര്‍ രവീന്ദ്രനും ഭാര്യയും മാധ്യമങ്ങളോട് പറഞ്ഞു. 

തങ്ങളുമായുള്ള ബാലഭാസ്ക്കറിന്റെ അടുപ്പം അച്ഛനേയും ബന്ധുക്കളേയും അലോസരപ്പെടുത്തിയിട്ടുണ്ട്. അതാണ് ആരോപണങ്ങളിൽ നിന്നും വ്യക്തമാവുന്നതെന്നും ഡോക്ടര്‍ രവീന്ദ്രന്‍ വിശദമാക്കി. സ്ഥാപനം എന്ന രീതിയിൽ ബാലഭാസ്കറിന്റെ അച്ഛനെതിരെ മാനഹാനിക്ക് കേസ് നൽകിയിട്ടുണ്ടെന്നും പൂന്തോട്ടം അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. 

ബാലഭാസ്കറിന്റെ കയ്യില്‍ നിന്ന് ആശുപത്രിയ്ക്കായി വാങ്ങിയ പണം തിരിച്ച് നല്‍കിയിട്ടുണ്ടെന്നും ഡോക്ടര്‍ രവീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. ആശുപത്രി നിർമാണ പ്രവർത്തനം പ്രതിസന്ധിയിലായപ്പോഴാണ് ബാലഭാസ്കർ പണം തന്നത്. ബാലഭാസ്കറിന്റെ  അടുത്ത സുഹൃത്താണ് തമ്പിയെന്നറിയാം. ഒപ്പമുണ്ടായിരുന്ന അർജുനെ ചെറുപ്പം മുതൽ ബാലുവിന് അറിയാമെന്നും രവീന്ദ്രന്‍ പറഞ്ഞു. 

click me!