കിഫ് ഇന്‍ഡ് സമ്മിറ്റിലേക്ക് മന്ത്രിയെയും എംപിയെയും ക്ഷണിക്കാത്ത സംഭവം; വിശദീകരണവുമായി സംഘാടക സമിതി രംഗത്ത്

Published : Sep 08, 2025, 08:29 PM ISTUpdated : Sep 08, 2025, 08:34 PM IST
k krishnankutty vk sreekandan pinarayi

Synopsis

ചുരുങ്ങിയ സമയത്തിനുള്ളിൽ സംഘടിപ്പിച്ചതിനാൽ മന്ത്രി കെ കൃഷ്ണൻകുട്ടിയെയും വികെ ശ്രീകണ്ഠൻ എംപിയെയും ഇന്‍ഡ് സമ്മിറ്റിലേക്ക് ക്ഷണിക്കാൻ വിട്ടുപോയതാണെന്നാണ് സംഘാടകരുടെ വിശദീകരണം. വരും മാസങ്ങളിൽ നടക്കുന്ന പരിപാടികളിലേക്ക് ക്ഷണിക്കുമെന്നും വിശദീകരണം

പാലക്കാട്: പാലക്കാട് സംഘടിപ്പിച്ച കിഫ് ഇന്‍ഡ് സമ്മിറ്റിന്‍റെ ഉദ്ഘാടന ചടങ്ങിലേക്ക് ജില്ലയിൽ നിന്നുള്ള മന്ത്രി കെ കൃഷ്ണൻകുട്ടിയെയും വികെ ശ്രീകണ്ഠൻ എംപിയെയും ക്ഷണിക്കാത്തതിൽ വിശദീകരണവുമായി സംഘാടക സമിതി. ചുരുങ്ങിയ സമയത്തിനുള്ളിൽ സംഘടിപ്പിച്ചതിനാൽ വിട്ടുപോയതെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വിശദീകരിച്ചു. കിഫ് ഇന്‍ഡ് സമ്മിറ്റിന്‍റെ ഔദ്യോഗിക ഉദ്ഘാടനം മാത്രമാണ് ഇന്ന് നടന്നതെന്നും വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നിരവധി പരിപാടികൾ അടുത്ത മാസങ്ങളിലായി നടക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഈ പരിപാടികളിലേക്ക് മന്ത്രിയേയും എംപിയേയും ക്ഷണിക്കുമെന്നും സംഘാടകർ അറിയിച്ചു. വ്യവസായ വകുപ്പിന് പരിപാടിയുടെ സംഘാടനത്തിൽ നേരിട്ട് പങ്കില്ല. കഞ്ചിക്കോട് ഇൻഡസ്ട്രിയൽ ഫോറവുമായി സഹകരിക്കുക മാത്രമാണ് വകുപ്പ് ചെയ്തതെന്നും സർക്കാർ പരിപാടിയായിരുന്നില്ലെന്നും സംഘാടക സമിതി വിശദീകരിച്ചു.

 

ഇൻഡ് സമ്മിറ്റിൽ വിളിക്കാത്തതിൽ മന്ത്രി കെ കൃഷ്ണൻ കുട്ടിയും വി.കെ ശ്രീകണ്ഠൻ എംപിയും അതൃപ്തി പരസ്യമാക്കിയിരുന്നു. പരിപാടിയെ പറ്റി തന്നെ അറിയിച്ചില്ലെന്നും വളരെ മോശമായി പോയെന്നും ശ്രീകണ്ഠൻ എംപി പറഞ്ഞിരുന്നു. പരിപാടി സംഘടിപ്പിച്ചത് സങ്കുചിത രാഷ്ട്രീയ മനസോടെയാണ്. പരിപാടിയിൽ ആളെത്താതതോടെ രാഷ്ട്രീയ നാടകം പൊളിഞ്ഞുവെന്നും നാടിന്റെ വികസന വളർച്ചയാണ് സർക്കാർ ലക്ഷ്യമെന്ന് വിചാരിക്കുന്നില്ലെന്നും എംപി ചൂണ്ടിക്കാട്ടി. പരിപാടിയിലേക്ക് ജില്ലയുടെ ചുമതലയുള്ള മന്ത്രി കൃഷ്ണൻകുട്ടിയെയും ക്ഷണിച്ചിരുന്നില്ല. വ്യവസായ വകുപ്പിന്റെ സഹകരണത്തോടെ കഞ്ചിക്കോട് ഇൻഡസ്ട്രീസ് ഫോറത്തിൻ്റെ നേതൃത്വത്തിലാണ് കോൺക്ലേവ് നടന്നത്.

വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന പരിപാടിയിലേക്ക് മന്ത്രിയെ ക്ഷണിച്ചിട്ടില്ലെന്ന് കൃഷ്ണകുട്ടിയുടെ ഓഫീസും വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിക്ക് പുറമെ മന്ത്രിമാരായ പി രാജീവ്, എംബി രാജേഷ് എന്നിവരും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനാണ് കിഫ് ഇന്‍ഡ് സമ്മിറ്റ് ഉദ്ഘാടനം ചെയ്യുന്നത്.

ദേശീയ വ്യവസായ ഇടനാഴിയുടെ ഭാഗമായുള്ള കഞ്ചിക്കോട് വ്യവസായ സ്മാർട്ട് നഗരത്തിന്‍റെ വികസനസാധ്യതകൾ വിലയിരുത്താനാണ് കഞ്ചിക്കോട് ഇൻഡസ്ട്രീസ് ഫോറം കിഫ് ഇൻഡ് സമ്മിറ്റ്-2025 എന്ന പേരിൽ വ്യവസായ ഉച്ചകോടി സംഘടിപ്പിക്കുന്നത്. കഞ്ചിക്കോട് ഇ.കെ നായനാർ കൺവെൻഷൻ സെന്‍ററിലാണ് പരിപാടി നടക്കുന്നത്. കഞ്ചിക്കോട് മേഖലയിലെ വ്യവസായ സ്ഥാപനങ്ങളെയും സംരംഭകരെയും വ്യവസായ പ്രമുഖരെയും ഒരു കുടക്കീഴിൽ കൊണ്ടുവന്ന് പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയാണ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം. ​വ്യവസായ പ്രമുഖരും, സംരംഭകരും, നയരൂപീകരണ വിദഗ്ധരും ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന ഉച്ചകോടിയിൽ, വ്യവസായ വികസനത്തിനായുള്ള ചർച്ചകൾ നടക്കും.

 

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ശശി തരൂരിനെ അത്താഴത്തിന് വിളിച്ചതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ല, തരൂരിൻ്റെ ലക്ഷ്യങ്ങൾ തിരഞ്ഞെടുപ്പിൽ ബോധ്യമാകും': ജോർജ് കുര്യൻ
പിന്നോട്ടു നീങ്ങിയ ഓട്ടോറിക്ഷ പിടിച്ചു നിർത്താൻ ശ്രമിക്കുന്നതിനിടെ അപകടം; തലയിടിച്ച് വീണ ഓട്ടോ ഡ്രൈവർ മരിച്ചു