അപകടാവസ്ഥയിൽ സ്കൂൾ;മേപ്പറമ്പ് സർക്കാർ യുപി സ്കൂൾ എപ്പോൾ വേണമെങ്കിലും നിലംപതിക്കാം,സമരവുമായി നാട്ടുകാർ

Published : Aug 02, 2022, 06:00 AM IST
അപകടാവസ്ഥയിൽ സ്കൂൾ;മേപ്പറമ്പ് സർക്കാർ യുപി സ്കൂൾ എപ്പോൾ വേണമെങ്കിലും നിലംപതിക്കാം,സമരവുമായി നാട്ടുകാർ

Synopsis

ക്ലാസുകൾ ഫിഷ്റ്റ് അടിസ്ഥാനത്തിലാക്കി.രാവിലെ ഒന്നുമുതൽ നാലുവരെയുള്ള വിദ്യാ‍ർത്ഥികൾ. ഉച്ചകഴിഞ്ഞ് അഞ്ചുമുതൽ ഏഴുവരെ ക്ലാസുകൾ.

പാലക്കാട് : പാലക്കാട് മേപ്പറമ്പ് സർക്കാർ സ്കൂളിനോടുള്ള (mepparamb govt school)സർക്കാർ അവഗണയിൽ പ്രതിഷേധവുമായി രക്ഷിതാക്കളും പൂർവ വിദ്യാർഥികളും(strike).മേപ്പറമ്പ് ജംഗ്ഷനിൽ ഇവർ അനിശ്ചിതകാല സമരം തുടങ്ങി.കെട്ടിടം പൊളിഞ്ഞു വീഴാറായതിനാൽ, ഉള്ള സ്ഥലത്ത് ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ഇപ്പോൾ അധ്യയനം ക്രമീകരിച്ചിരിക്കുന്നത്.

640 വിദ്യാ‍ർഥികൾ പഠിക്കുന്ന സ്കൂൾ.പൊട്ടിപ്പൊളിഞ്ഞ് അപകടം പതിയിരിക്കുന്ന ക്ലാസ് മുറികൾ. സിമന്‍റ് പാളികൾ ഏതു നിമിഷവും അട‍ർന്ന് വീഴാം.വിദ്യാ‍ർഥികളെ ഇവിടെ നിന്ന് മാറ്റുകയല്ലാതെ മറ്റ് പോംവഴിയില്ല. ക്ലാസുകൾ ഫിഷ്റ്റ് അടിസ്ഥാനത്തിലാക്കി.രാവിലെ ഒന്നുമുതൽ നാലുവരെയുള്ള വിദ്യാ‍ർത്ഥികൾ. ഉച്ചകഴിഞ്ഞ് അഞ്ചുമുതൽ ഏഴുവരെ ക്ലാസുകൾ.

പുതിയ കെട്ടിടം പണിയാൻ കിഫ്ബിയിൽ നിന്ന് ഒരുകോടി അനുവദിച്ചിട്ടുണ്ട്. പക്ഷേ, ഒന്നും നടക്കുന്നില്ല. ഒരോ ഓഫിസും കയറി ഇറങ്ങി. വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ എല്ലാം കണ്ടു. രക്ഷയില്ലെന്ന് ബോധ്യപ്പെട്ടതോടെ വിദ്യാഭ്യാസ മന്ത്രിയേയും മുഖ്യമന്ത്രിയേയും നേരിൽ കണ്ടു. പക്ഷേ ഒന്നുമായില്ല

സ്കൂളിന്‍റെ ദുരവസ്ഥ പരിഹരിക്കണം എന്ന് കാട്ടി മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതിയും നൽകിയെങ്കിലും ഇടപെടലുണ്ടായില്ല. ഇതോടെയാണ് മേപ്പറമ്പ് ജംക്ഷനിൽ അനിശ്ചിതകാല സമരം തുടങ്ങിയത്.

മഴ തുടരുന്നു. എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

മഴ രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ 8 ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ഇന്ന് കളക്ടർമാർ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം , കൊല്ലം, ആലപ്പുഴ,പത്തനംതിട്ട , കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയാണ് അവധി. കൊല്ലത്തും തിരുവനന്തപുരത്തും തൃശ്ശൂരും പൊതു പരീക്ഷകൾക്ക് മാറ്റമില്ല. എംജി, കാലടി സർവകലാശാലകൾ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി.

PREV
click me!

Recommended Stories

കോളേജിന്റെ സണ്‍ഷേഡ് ഇടിഞ്ഞുവീണ് വിദ്യാർത്ഥികൾക്ക് പരിക്ക്; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
ഡിജിപിക്ക് ബന്ധുക്കളുടെ പരാതി; പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പേഴ്സണൽ സ്റ്റാഫ് അംഗത്തേയും ഡ്രൈവറേയും വിട്ടയച്ചു