പാലക്കാട്ട് തോക്കിൻമുനയിൽ ജ്വല്ലറി കൊള്ള: കൃത്യമായ ആസൂത്രണം, പ്രതികൾ പഴനിയിലേക്ക് കടന്നതായി സൂചന, തമിഴ്നാട്ടിൽ വ്യാപക പരിശോധന

Published : Nov 28, 2026, 09:18 AM IST
palakkad peringottukurissi jewellery robbery

Synopsis

കഴിഞ്ഞദിവസമാണ് പെരിങ്ങോട്ടുകുറിശ്ശിയിലെ ഇഷാൻ ​ഗോൾഡ് എന്ന സ്ഥാപനത്തിൽ ഞെട്ടിക്കുന്ന കവർച്ച നടന്നത്. ജ്വല്ലറിയിലേക്ക് എത്തിയ കവർച്ചാസംഘം തോക്കും കത്തിയും കാട്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തി സ്വർണം കവരുകയായിരുന്നു. കവർച്ചയ്ക്കിടെ അക്രമികളിൽ ഒരാൾ ഒരു തവണ വെടിയുതിർക്കുകയുംചെയ്തു.

പാലക്കാട്: പെരിങ്ങോട്ടുകുറുശ്ശിയിലെ ജ്വല്ലറി കവർച്ചാക്കേസിലെ പ്രതികൾക്കായി തമിഴ്നാട്ടിൽ വ്യാപക പരിശോധന. പ്രതികൾ പഴനിയിലേക്ക് കടന്നുവെന്ന സൂചനയ്ക്ക് പിന്നാലെയാണ് തമിഴ്നാട് കേന്ദ്രീകരിച്ച് തിരച്ചിൽ ശക്തമാക്കിയത്. തമിഴ്നാട്ടിലെ വിവിധയിടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ, വാഹനങ്ങളുടെ നമ്പറുകൾ തുടങ്ങിയവ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ജ്വല്ലറി കവർച്ചയിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്.

കഴിഞ്ഞദിവസമാണ് പെരിങ്ങോട്ടുകുറിശ്ശിയിലെ ഇഷാൻ ​ഗോൾഡ് എന്ന സ്ഥാപനത്തിൽ ഞെട്ടിക്കുന്ന കവർച്ച നടന്നത്. ജ്വല്ലറിയിലേക്ക് എത്തിയ കവർച്ചാസംഘം തോക്കും കത്തിയും കാട്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തി സ്വർണം കവരുകയായിരുന്നു. കവർച്ചയ്ക്കിടെ അക്രമികളിൽ ഒരാൾ ഒരു തവണ വെടിയുതിർക്കുകയുംചെയ്തു.

ഏകദേശം 49 പവനോളം സ്വർണം ജ്വല്ലറിയിൽനിന്ന് മോഷ്ടിച്ചതായാണ് നി​ഗമനം. നഷ്ടപ്പെട്ട സ്വർണത്തിന്റെ യഥാർഥ കണക്ക് ശനിയാഴ്ച അറിയാനാകും. അതേസമയം, ഇതരസംസ്ഥാനക്കാരായ സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ നി​ഗമനം. കവർച്ച നടത്തിയത് കൃത്യമായ ആസൂത്രണത്തോടെയാണെന്നും പൊലീസ് കരുതുന്നു.

ഉച്ചയ്ക്ക് ഒരുമണിക്ക് തന്നെ പ്രതികൾ ജ്വല്ലറിയുടെ സമീപത്ത് എത്തിയിരുന്നതായാണ് പൊലീസ് പറയുന്നത്. ജ്വല്ലറി ഉടമയുടെ മകൻ ഇവരെ കണ്ടിരുന്നതായും പൊലീസ് പറഞ്ഞു.

അതിനിടെ ഇഷാൻ ​ഗോൾഡ് ഉടമ സനാതിനെയും ഭാര്യ ശ്രീവിദ്യയെയും മുഖ്യമന്ത്രി വി ഡി സതീശൻ ഫോണിൽ വിളിച്ചു. മോഷ്ടാക്കളെ ചെറുത്തുനിന്നതിന് ഇവരെ മുഖ്യമന്ത്രി അഭിനന്ദിച്ചു. പ്രതികളെ ഉടൻ പിടികൂടുമെന്നും ഉറപ്പുനൽകി. മോഷണം ചെറുക്കുന്നതിനിടെ അക്രമികളിൽനിന്ന് ശ്രീവിദ്യയുടെ കാലിൽ പരിക്കേറ്റിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മലയാളി നഴ്സിംഗ് വിദ്യാർത്ഥിനിയുടെ കൊലപാതകം; കൊലയിലേക്ക് നയിച്ചത് ആൺസുഹൃത്തിന്റെ സംശയമെന്ന് പൊലീസ്
ടിഐ മധുസൂദനന്റെ കൊലവിളി പ്രസംഗം; സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ രൂക്ഷവിമർശനം, പ്രസംഗിക്കുമ്പോൾ അതിരുവിടരുതെന്ന് എംവി ഗോവിന്ദൻ