
മലപ്പുറം: കേട്ടുകേൾവി ഇല്ലാത്ത ഹൃദയഭേദകമായ സംഭവങ്ങൾ ആണ് പാലക്കാട് നടന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു.ബിജെപിയുടെ തിരക്കഥയിൽ പിണറായി വിജയൻ സംവിധാനം ചെയ്ത സംഭവം ആണത്..എന്ത് അടിസ്ഥാനത്തിൽ ആണ് വനിത പോലീസ് ഇല്ലാതെ റെയ്ഡിന് കടന്ന് ചെല്ലാൻ പോലീസ് തയ്യാറായത്
എവിടെ നിന്നാണ് പാതിരാത്രി റെയ്ഡ് നടത്താൻ ഉത്തരവ് വന്നതെന്നും അദ്ദേഹം ചോദിച്ചു.
പോലീസ് എത്തുമ്പോൾ ബിജെപി സിപിഎം നേതാക്കൾ ഒരുമിച്ച് ഉണ്ടായിരിന്നു.ഇത് മാപ്പ് അർഹിക്കാത്ത കുറ്റമാണ്.ഏത് രാജ്യത്ത് ആണ് ഇതൊക്കെ നടക്കുന്നത്.നിയമപരമായും രാഷ്ട്രീയപരമായും ഇതിനെ ചെറുത്ത് തോൽപ്പിക്കും.കൊടകര കുഴൽ പണ കേസ് മറച്ചു പിടിക്കാനാണ് ഈ ശ്രമങ്ങൾ.ബിജെപി നടത്തിയ ഹവാല കുംഭകോണത്തെ മറച്ച് പിടിക്കാൻ ആണ് ശ്രമം.പാലക്കാട് പോലീസ് ബിജെപിയുമായി ചേർന്ന് നടത്തുന്നത് ആണ് ഈ ശ്രമങ്ങൾ.ത്രിശൂർ ഡിൽ പാലക്കാട് ആവർത്തിക്കാനാണ് ശ്രമം.ഇത് അത്യന്തം ഗൗരവകരം ആണ്
പിണറായി വിജയന്‍റെ അറിവോടെ ആണ് ഈ നടപടികളെന്നും അദ്ദേഹം പറഞ്ഞു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam