'അർധരാത്രി റെയിൽവേയുടെ തീരുമാനം, ആരുമറിഞ്ഞില്ല'; പാലക്കാട് ഡിവിഷൻ വിഭജനം കർണാടകയിലെ ബിജെപിയെ പ്രീണിപ്പിക്കാനെന്ന് വി.കെ. ശ്രീകണ്ഠൻ എംപി

Published : Aug 22, 2026, 11:15 AM IST
palakkad railway division vk sreekandan mp

Synopsis

അർധരാത്രിയാണ് റെയിൽവേയുടെ തീരുമാനമുണ്ടായത്. സംസ്ഥാന സർക്കാരുമായോ ജനപ്രതിനിധികളുമായോ ബന്ധപ്പെട്ടില്ല. ദക്ഷിണേന്ത്യയിലെ ഏറ്റവും വരുമാനമുള്ള ഡിവിഷനാണ് പാലക്കാട്. ആ പാലക്കാടിനെ വിഭജിക്കാനുള്ള കാരണമെന്താണെന്ന് വിശദീകരിക്കാതെ, ആരുമായും ചർച്ച ചെയ്യാതെയാണ് രാത്രിക്ക് രാത്രി ഈ തീരുമാനമെടുത്തത്. ഇതിനെതിരേ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും.

പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം കർണാടകയിലെ ബിജെപിയെ പ്രീണിപ്പിക്കാനെന്ന് വി.കെ. ശ്രീകണ്ഠൻ എംപി. കേരളത്തിലെ എംപിമാരോ സർക്കാരോ അറിയാതെയാണ് ഡിവിഷൻ വിഭജനം നടത്തിയത്. വരുമാനവും ഫണ്ടും കുറച്ച് പാലക്കാട് ഡിവിഷൻ ഇല്ലാതാക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. ഇതിനെതിരേ പാർലമെന്റിനകത്തും പുറത്തും ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.

അർധരാത്രിയാണ് റെയിൽവേയുടെ തീരുമാനമുണ്ടായത്. സംസ്ഥാന സർക്കാരുമായോ ജനപ്രതിനിധികളുമായോ ബന്ധപ്പെട്ടില്ല. ദക്ഷിണേന്ത്യയിലെ ഏറ്റവും വരുമാനമുള്ള ഡിവിഷനാണ് പാലക്കാട്. ആ പാലക്കാടിനെ വിഭജിക്കാനുള്ള കാരണമെന്താണെന്ന് വിശദീകരിക്കാതെ, ആരുമായും ചർച്ച ചെയ്യാതെയാണ് രാത്രിക്ക് രാത്രി ഈ തീരുമാനമെടുത്തത്. ഇതിനെതിരേ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. മം​ഗളൂരു മാറ്റുന്നതോടെ ദീർഘദൂര ട്രെയിനുകളൊന്നും ഇനി പാലക്കാടിനുണ്ടാകില്ല. വരുമാന നഷ്ടം പാലക്കാടിനെയും കേരളത്തിന്റെ റെയിൽവേ വികസനത്തെയും ​ഗുരുതരമായി ബാധിക്കുമെന്നും പാലക്കാട് എംപി വി.കെ. ശ്രീകണ്ഠൻ പ്രതികരിച്ചു.

കഴിഞ്ഞ​ദിവസമാണ് ദക്ഷിണറെയിൽവേ പാലക്കാട് ഡിവിഷന് കീഴിലെ മം​ഗളൂരു മുതൽ കേരള അതിർത്തിയിലെ ഉള്ളാൾ വരെയുള്ള ഭാ​ഗങ്ങൾ സൗത്ത് വെസ്റ്റേൺ റെയിൽവേയിലെ മൈസൂരു ഡിവിഷന്റെ ഭാ​ഗമാക്കാൻ തീരുമാനമെടുത്തത്. 2007-ൽ സേലം ഡിവിഷൻ രൂപവത്കരിച്ചപ്പോൾ പാലക്കാട് ഡിവിഷനിൽനിന്ന് ഒരുഭാ​ഗം മാറ്റിയിരുന്നു. പുതിയ വിഭജനത്തോടെ മം​ഗളൂരു സെൻട്രൽ, ജങ്ഷൻ സ്റ്റേഷനുകളും ന്യൂ മം​ഗളൂരു തുറമുഖത്തോട് ചേർന്ന പനമ്പൂർ പോർട്ട് സ്റ്റേഷനും പാലക്കാട് ഡിവിഷന് നഷ്ടമാകും. ഇത് വലിയതോതിൽ വരുമാനം കുറയാനും കാരണമാകും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിധി പറയാനിരിക്കെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
ലക്ഷ്യമിട്ടത് മുതിർന്ന അമേരിക്കൻ പൗരന്മാരെ, തട്ടിയത് 62 കോടിയിലധികം; ഗുജറാത്ത് സ്വദേശി കാനഡയിൽ അറസ്റ്റിൽ