പാലക്കാട്ടെ വിനോദിനിയുടെ കൈ മുറിച്ച സംഭവം; നിര്‍ണായക ഇടപെടലുമായി ഹൈക്കോടതി, 21 വയസുവരെ സൗജന്യ ചികിത്സയും വിദ്യാഭ്യാസും നൽകണം

Published : Mar 09, 2026, 11:30 PM ISTUpdated : Mar 09, 2026, 11:40 PM IST
Vinodini hand

Synopsis

പാലക്കാട് ചികിത്സാ പിഴവിനെ തുടര്‍ന്ന് ഒന്‍പതുവയസുകാരിയായ വിനോദിനിയുടെ കൈമുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. കുട്ടി ചികിത്സാ പിഴവിന്‍റെ ഇരയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. കുട്ടിക്ക് 21 വയസുവരെ സൗജന്യ ചികിത്സയും വിദ്യാഭ്യാസവും നൽകാൻ സര്‍ക്കാരിന് നിര്‍ദേശം നൽകി.

പാലക്കാട്: പാലക്കാട് ചികിത്സാ പിഴവിനെ തുടര്‍ന്ന് ഒന്‍പതുവയസുകാരിയായ വിനോദിനിയുടെ കൈമുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. കുട്ടി ചികിത്സാ പിഴവിന്‍റെ ഇരയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. കുട്ടിക്ക് 21 വയസുവരെ സൗജന്യ ചികിത്സയും വിദ്യാഭ്യാസവും നൽകാൻ സര്‍ക്കാരിന് നിര്‍ദേശം നൽകി. കയ്യില്ലാത്തത് ഭാവിയിൽ ജോലിക്ക് തടസമാകില്ലെന്ന് ഉറപ്പാക്കണമെന്നും ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. കുറ്റക്കാര്‍ക്കെതിരായ പരാതി പരിഗണിക്കാൻ വിജിലന്‍സിന് നിര്‍ദേശം നൽകി. കുറ്റക്കാരാണെങ്കിൽ ഉചിതമായ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. കൈമുറിച്ച സംഭവത്തിലെ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ സുപ്രധാന ഇടപെടൽ.

പാലക്കാട് ചികിത്സ പിഴവ് മൂലം വലതു കൈ മുറിച്ചുമാറ്റേണ്ടി വന്ന ഒമ്പതു വയസുകാരി വിനോദിനി ആറു മാസങ്ങൾക്ക് ശേഷം ഇന്നാണ് സ്കൂളിലെത്തിയത്. മിഠായിയും ബലൂണുകളുമായാണ് സഹപാഠികൾ വിനോദിനിയെ സ്വീകരിച്ചത്. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയ തുടർന്ന് പ്രതിപക്ഷ നേതാവ് വിനോദിനിയ്ക്ക് കൃത്രിമകൈ വെച്ചു നൽകിയിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്തംബർ 24 ന് കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ വലതു കൈയിലെ എല്ലൊടിഞ്ഞ ശേഷം ആദ്യമായാണ് വിനോദിനി സ്കൂളിലെത്തുന്നത്. പാലക്കാട് ജില്ല ആശുപതിയിലെ ഡോക്ടർമാർക്ക് പറ്റിയ കൈപ്പിഴയെതുടര്‍ന്ന് വലതു കൈ മുറിച്ചു മാറ്റിയപ്പോൾ തീർത്തും വീട്ടിനുള്ളിൽ ഒതുങ്ങി കൂടിയ മാസങ്ങൾക്കുശേഷാണ് വിനോദിനി വീണ്ടും സ്കൂളിലെ സൗഹൃദ തണലിലേക്ക് തിരികെ എത്തിയത്. രാവിലെ 9.30 ഓടെ അമ്മയ്ക്കും നാട്ടുകാർക്കുമൊപ്പമാണ് വിനോദിനി ഒഴിവു പാറ എൽപി സ്കൂളിലെത്തിയത്. ക്ലാസിലെ ബെഞ്ചിൽ സ്ഥലം ഒഴിച്ചിട്ട് ചങ്കുകൾ വിനോദിനിയാക്കായി കാത്തിരിപ്പുണ്ടായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സ്കൂട്ടറിന് പോകാൻ സൈഡ് നൽകിയില്ല; കെഎസ്ആർടിസി സ്വിഫ്റ്റ് ഡ്രൈവറെ പൊലീസുകാരൻ മർദിച്ചതായി പരാതി
കോഴിയെ കയ്യിലെന്തി ഗണേഷ് കുമാറിനെതിരെ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം; കൽപ്പറ്റയിൽ സംഘർഷാവസ്ഥ