സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ വാട്ടർ ടാങ്ക് പൊളിച്ചുനീക്കി; വീടും വില്ലേജ് ഓഫീസ് മതിലും തകർന്നു, വൻ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

Published : Aug 10, 2026, 12:29 PM IST
Water Tank Accident

Synopsis

കൊല്ലങ്കോട് പഴക്കം ചെന്ന കൂറ്റൻ വാട്ടർ ടാങ്ക് പൊളിച്ചുനീക്കുന്നതിനിടെ വൻ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്. ടാങ്ക് തകർന്നുവീണതിനെ തുടർന്ന് സമീപത്തെ വീടിന്റെ ഒരു ഭാഗവും വില്ലജ് ഓഫീസിൻ്റ മതിലും ഗേറ്റും പൂർണമായും തകരുകയും ചെയ്തു.

പാലക്കാട്: പാലക്കാട് കൊല്ലങ്കോട് പഴക്കം ചെന്ന കൂറ്റൻ വാട്ടർ ടാങ്ക് പൊളിച്ചുനീക്കുന്നതിനിടെ വൻ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്. ടാങ്ക് തകർന്നുവീണതിനെ തുടർന്ന് സമീപത്തെ വീടിന്റെ ഒരു ഭാഗവും വില്ലജ് ഓഫീസിൻ്റ മതിലും ഗേറ്റും പൂർണമായും തകരുകയും ചെയ്തു. യാതൊരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെയാണ് കെട്ടിടം പൊളിച്ചതെന്ന് നാട്ടുകാർ ആരോപിച്ചു. കരാർ കമ്പനിയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായി വാട്ടർ അതോറിറ്റി അറിയിച്ചു.

ടാങ്ക് പൊളിക്കുന്ന സമയത്ത് പരിസരത്ത് നിരവധി ആളുകളും വാഹനങ്ങളും ഉണ്ടായിരുന്നു. വാട്ടർ ടാങ്ക് പൊളിച്ചുനീക്കുമ്പോൾ ആവശ്യമായ മുൻകരുതലുകളും സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിരുന്നില്ലെന്ന വിമർശനം ശക്തമാണ്. കരാർ കമ്പനി പഞ്ചായത്തിനെയും വിവരമറിയിച്ചില്ല. ഘട്ടം ഘട്ടമായി പൊളിക്കാനാണ് കരാറുകാർക്ക് നിർദേശം നൽകിയതെങ്കിലും അവർ പാലിച്ചില്ലെന്ന് വാട്ടർ അതോറിറ്റി നെന്മാറ എഇ അറിയിച്ചു. അവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. എല്ലാ നാശനഷ്ടങ്ങൾക്കും ഉത്തരവാദി കരാറുകാരാണെന്നും വാട്ടർ അതോറിറ്റി വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വന്ദേമാതരം ഇന്ത്യക്കാർ മുഴുവൻ പാടും, കോൺഗ്രസുകാർ ഇറ്റാലിയൻ നാഷണൽ ആന്തം പാടട്ടെ; രാജീവ് ചന്ദ്രശേഖർ
പ്രളയരക്ഷാപ്രവർത്തനത്തിനെത്തിയ ഓഫ് റോഡ് വാഹനത്തിന് പെറ്റി, എംവിഡി ഉദ്യോഗസ്ഥ വാദങ്ങൾ കളവെന്ന് വാഹന ഉടമ