
പാലക്കാട്: നരികുത്തിയിൽ യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹത. ഉച്ചയോടെയാണ് വാഹനപകടത്തിൽ പരിക്കേറ്റു എന്ന പേരിൽ യുവാവിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാത്രിയോടെ യുവാവ് മരിച്ചു. ശരീരത്തിൽ മർദനത്തിന് സമാനമായ പാടുകൾ കണ്ടതോടെ പോലീസ് നടത്തിയ അന്വേഷണത്തിൽ ഒരാൾ കസ്റ്റഡിയിൽ ആയി.
നരികുത്തി സ്വദേശി ഫിറോസ് ആണ് പാലക്കാട് നോർത്ത് പോലിസ്ന്റെ കസ്റ്റഡിയിലായത്. നരിക്കുത്തി സ്വദേശി അനസാണ് മരിച്ചത്. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് അനസെന്ന് ബന്ധുക്കൾ പറഞ്ഞു. അനസിനെ മർദ്ദിച്ചതായി കസ്റ്റഡിയിലുള്ള ഫിറോസ് മൊഴി നൽകി. ലേഡീസ് ഹോസ്റ്റൽ പരിസരത്ത് മോശമായി പെരുമാറിയപ്പോഴാണ് ഇടപ്പെട്ടത്. ബാറ്റു കൊണ്ടാണ് അടിച്ചത്. അബദ്ധത്തിൽ തലയ്ക്ക് അടിയേറ്റന്നും മൊഴിയിൽ പറയുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന് ശേഷം തുടർ നടപടിയെന്ന് പൊലീസ് പറഞ്ഞു. മരണ കാരണം പോസ്റ്റുമാർട്ടത്തിന് ശേഷമേ പറയാനാകൂ.