Yuvamorcha Leader's Murder : പാലക്കാട്ടെ യുവമോർച്ച നേതാവിന്റെ കൊലപാതകം: ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി കീഴടങ്ങി

Published : Mar 14, 2022, 08:51 AM ISTUpdated : Mar 14, 2022, 09:21 AM IST
Yuvamorcha Leader's Murder : പാലക്കാട്ടെ യുവമോർച്ച നേതാവിന്റെ കൊലപാതകം: ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി കീഴടങ്ങി

Synopsis

മിഥുന്റെ സഹോദരൻ അടക്കം ആറ് പേർ നേരത്തെ കീഴടങ്ങിയിരുന്നു. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 7 ആയി.

പാലക്കാട്: പാലക്കാട് (Palakkad)  തരൂരിലെ (Tharoor) യുവമോർച്ച നേതാവ് അരുൺ കുമാറിന്റെ (Arunkumar) കൊലപാതക കേസിൽ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി കീഴടങ്ങി. പഴമ്പാലക്കോട് സ്വദേശി മിഥുനാണ് ആലത്തൂർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. സംഭവത്തിന് ശേഷം ഒളിവിൽ കഴിയുകയായിരുന്നു ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയായ മിഥുൻ. മിഥുന്റെ സഹോദരൻ അടക്കം ആറ് പേർ നേരത്തെ കീഴടങ്ങിയിരുന്നു. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 7 ആയി. മാർച്ച് രണ്ടിന് ക്ഷേത്രാത്സവത്തെത്തുടർന്നുണ്ടായ സംഘർഷത്തിലാണ് യുവമോർച്ച നേതാവ് അരുൺ കുമാറിന് പരിക്കേറ്റത്. ചികിത്സയിലിരിക്കെ  11 നാണ് മരണം സംഭവിച്ചത്.

എട്ട് ദിവസത്തോളം ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞ ശേഷമാണ് മരണം സംഭവിച്ചത്. അരുൺ കുമാറിൻ്റെ മരണത്തിനിടയാക്കിയത് പേനാക്കത്തിപോലെ മൂർച്ചയേറിയ ആയുധം കൊണ്ടുള്ള കുത്താണെന്നാണ് പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക കണ്ടെത്തൽ. ഹൃദയത്തിനാണ് കുത്തേറ്റത്. തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സെപ്പെട്ടെന്നും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു.

പഴമ്പലക്കാട്ടെ  സമുദായ ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ഈ മാസം രണ്ടിനാണ് യുവമോര്‍ച്ച തരൂര്‍ പഞ്ചായത്ത് സെക്രട്ടറി അരുണ്‍ കുമാറിന് കുത്തേറ്റത്. അയല്‍വാസികളും ബന്ധുക്കളുമായ കൃഷ്ണദാസ്, ജയേഷ്, സന്തോഷ്, മണികണ്ഠന്, രമേശ്, മിഥുന്‍, നിഥിന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. നെഞ്ചിന് കുത്തേറ്റ അരുണ്‍ നെന്മാറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഇന്ന് ഉച്ചയോടെയാണ് മരിച്ചത്.

കൊലപാതകത്തിന് പിന്നില്‍ സിപിഎം, ഡിവൈഎഫ്ഐ പ്രവര്ർത്തകരെന്ന് ബിജെപി ആരോപിച്ചിരുന്നു. കൊലപാതകത്തിന് പിന്നിൽ സിപിഎമ്മാണെന്ന് ആരോപിച്ച ബിജെപി ആലത്തൂർ താലൂക്കിൽ ഹർത്താൽ ആചരിച്ചിരുന്നു. അതേസമയം, ബിജെപി ആരോപണം സിപിഎം നിഷേധിച്ചു. ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തെ രാഷ്ട്രീയവത്കരിക്കുന്ന ബിജെപി നിലപാട് അപലപനീയമെന്ന്  ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു പറഞ്ഞു. സംഭവത്തിൽ രാഷ്ട്രീയമില്ലെന്നാണ് പൊലീസ് വിശദീകരണം.

'രാജ്യത്ത് മതഭ്രാന്ത് വളരുന്നു'; ആര്‍എസ്എസ് റിപ്പോര്‍ട്ട്

ഹിന്ദു സംഘടനാ പ്രവര്‍ത്തകരുടെ കൊലപാതകം രാജ്യത്ത് മതഭ്രാന്ത് വളരുന്നതിന്റെ തെളിവാണെന്ന് ആര്‍എസ്എസ്. അഹമ്മദാബാദില്‍ നടക്കുന്ന ആര്‍എസ്എസ് വാര്‍ഷിക യോഗത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മതഭ്രാന്ത് ഗുരുതരമായ വെല്ലുവിളിയായി തുടരുന്നുവെന്നും ആര്‍എസ്എസ് വ്യക്തമാക്കി. 

കേരളത്തിലെയും കര്‍ണാടകത്തിലെയും ഹിന്ദു സംഘടനാ പ്രവര്‍ത്തകരുടെ ക്രൂരമായ കൊലപാതകങ്ങള്‍ മതഭ്രാന്തിന്റെ ഉദാഹരണമാണ്. ഭരണഘടനയുടെയും മതസ്വാതന്ത്ര്യത്തിന്റെയും മറവില്‍ വര്‍ഗീയ റാലികളും സാമൂഹിക അച്ചടക്ക ലംഘനവും ആചാര ലംഘനങ്ങളും നടക്കുന്നു. അക്രമത്തിന് പ്രേരിപ്പിക്കുന്ന നികൃഷ്ടമായ പ്രവൃത്തികകള്‍ വര്‍ധിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ അതില്‍ പറയുന്നു.

'സര്‍ക്കാര്‍ സംവിധാനത്തില്‍ പ്രവേശിക്കാന്‍ ഒരു പ്രത്യേക സമൂഹം വിപുലമായ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതായി കാണപ്പെടുന്നു. ഇതിനെല്ലാം പിന്നില്‍ ദീര്‍ഘകാല ലക്ഷ്യത്തോടെയുള്ള നടക്കുന്ന ഗൂഢാലോചനയുണ്ട്. സമൂഹത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും യോജിപ്പിനും മുമ്പ് ഇത്തരം വിപത്തുകളെ പരാജയപ്പെടുത്താനുള്ള സംഘടിത ശക്തിയും ഉണര്‍വും സജീവതയും കാലഘട്ടത്തിന്റെ ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

പഞ്ചാബ്, കര്‍ണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ് തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ ഹിന്ദുക്കളുടെ ആസൂത്രിത മതപരിവര്‍ത്തനം സംബന്ധിച്ച് തുടര്‍ച്ചയായ വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. മതപരിവര്‍ത്തനത്തിന് ചിലര്‍ വ്യത്യസ്തവും നൂതനവുമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നു. ഈ പ്രവണത തടയാന്‍ ഹിന്ദു സമൂഹത്തിലെ സാമൂഹിക-മത നേതാക്കളും സ്ഥാപനങ്ങളും ഉണര്‍ന്ന് സജീവമായിട്ടുണ്ട് എന്നത് ശരിയാണ്. കൂടുതല്‍ ആസൂത്രിതമായി സംയുക്തവും ഏകോപിതവുമായ ശ്രമങ്ങള്‍ നടക്കേണ്ടത് ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ മൂന്ന് ദിവസത്തെ യോഗത്തില്‍  എല്ലാ ഉന്നത ആര്‍എസ്എസ് ഭാരവാഹികളും പങ്കെടുക്കുന്നുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തെരുവുനായ ആക്രമണത്തിൽ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ച നിര്‍മാണ തൊഴിലാളിയെ അഭിനന്ദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ
കടകംപള്ളി സുരേന്ദ്രൻ നൽകിയ മാനനഷ്ട കേസ്; മുൻ നിലപാട് തിരുത്തി വിഡി സതീശൻ, 'സ്വര്‍ണക്കൊള്ളയിൽ ബന്ധമുള്ളതായി പറഞ്ഞിട്ടില്ല'