പാലാരിവട്ടം പാലം അഴിമതി: സർക്കാർ അനുമതി നൽകിയില്ല; ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം വഴിമുട്ടി

By Web TeamFirst Published Nov 10, 2019, 11:57 AM IST
Highlights
  • വികെ ഇബ്രാഹിംകുഞ്ഞിനെ രണ്ടാംഘട്ട ചോദ്യംചെയ്യൽ അടക്കമുള്ള വിശദമായ അന്വേഷണം ഇതുവരെ നടത്താനായില്ല
  • അപേക്ഷ നൽകി 19 ദിവസമായിട്ടും ആഭ്യന്തര വകുപ്പ് തീരുമാനം എടുത്തില്ല

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരായ അന്വേഷണം വഴിമുട്ടി. വികെ ഇബ്രാഹിംകുഞ്ഞിനെതിരായ അന്വേഷണത്തിൽ സംസ്ഥാന ആഭ്യന്തര വകുപ്പ് മുൻകൂർ അനുമതി നൽകാത്തതാണ് കാരണം.

അന്വേഷണത്തിന് അനുമതി തേടി അന്വേഷണ സംഘം സംസ്ഥാന ആഭ്യന്തര വകുപ്പിന് കത്ത് നൽകിയിരുന്നു. ഒക്ടോബർ 22 നാണു ആഭ്യന്തര വകുപ്പിന് കത്ത് നൽകിയത്. എന്നാൽ ആഭ്യന്തര വകുപ്പിന്റെ ഭാഗത്ത് നിന്ന് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല.

വികെ ഇബ്രാഹിംകുഞ്ഞിനെ രണ്ടാംഘട്ട ചോദ്യംചെയ്യൽ അടക്കമുള്ള വിശദമായ അന്വേഷണം ഇതുവരെ നടത്താനായില്ല. 

ജനപ്രതിനിധി ആയതിനാലാണ്  നിലയിലാണ്  മുൻ‌കൂർ അനുമതി തേടിയത്. 19 ദിവസമായിട്ടും അപേക്ഷയിൽ ആഭ്യന്തര വകുപ്പ് തീരുമാനം എടുത്തില്ല. എന്തുകൊണ്ടാണ് അനുമതി വൈകുന്നതെന്ന് നേരത്തെ കേരള ഹൈക്കോടതി ചോദിച്ചിരുന്നു. വിജിലൻസിനോട് ഈ ആഴ്ച റിപ്പോർട്ട്‌ സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

click me!