പാലാരിവട്ടം പാലത്തിലെ ഭാരപരിശോധന: ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

Published : Feb 04, 2020, 11:34 PM ISTUpdated : Feb 06, 2020, 10:12 AM IST
പാലാരിവട്ടം പാലത്തിലെ ഭാരപരിശോധന: ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

Synopsis

ഭാര പരിശോധന നടത്താൻ സർക്കാറിന് താൽപര്യമില്ലെന്നും പാലം പൊളിച്ചു പണിയാനാണ് ഒരുങ്ങുന്നതെന്നുമാണ് ഹരജിയിലെ ആരോപണം

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലത്തില്‍ ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി വിധിക്കെതിരെ കേരള സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. മൂന്ന് മാസത്തിനകം പരിശോധന നടത്തണം എന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. 

പാലാരിവട്ടം മേൽപ്പാലം പൊളിച്ചു പണിയും മുമ്പ് ഭാര പരിശോധന നടത്താനുള്ള വിദഗ്ധ സമിതിയെ കോടതി നിയമിക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജി ഹൈക്കോടതി ബുധനാഴ്ച ഹൈക്കോടതി പരിഗണിക്കാനിരിക്കേയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ എത്തുന്നത്. ഭാരപരിശോധന നടത്തണമെന്ന കോടതിയുടെ ഇടക്കാല ഉത്തരവ് സർക്കാർ പാലിച്ചിട്ടില്ലെന്നും ഈ സാഹചര്യത്തില്‍  ഇടപെടണമെന്നും ആവശ്യപ്പെട്ട് കരാറുകാരായ ആർ.ഡി.എസ് കമ്പനിയാണ്  ഹര്‍ജി നൽകിയത്. 

മൂന്നു മാസത്തിനുള്ളിൽ ഭാരപരിശോധന നടത്താൻ 2019 നവംബർ 21ന് ഹൈകോടതി ഉത്തരവിട്ടെങ്കിലും രണ്ടു മാസം കഴിഞ്ഞിട്ടും ഇതിനുള്ള നടപടി സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആർ.ഡി.എസ് എം.ഡി സുമിത് ഗോയൽ ഉപഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. ഭാര പരിശോധന നടത്താൻ സർക്കാറിന് താൽപര്യമില്ലെന്നും പാലം പൊളിച്ചു പണിയാനാണ് ഒരുങ്ങുന്നതെന്നുമാണ് ഹരജിയിലെ ആരോപണം
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വേഴാമ്പലുകൾക്ക് പേരിടാം! 'ഡിജി കേരളം' പദ്ധതി രണ്ടാം ഘട്ടത്തിന് ആവേശം പകരാൻ മാസ്കോട്ട് വേഴാമ്പൽ, പേരിടാൻ അവസരം
നെല്ലുൽപാദനം കൂടുന്നത് നാടിനാകെ ബാധ്യതയെന്ന വാദം കര്‍ഷകരോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ