പാലാരിവട്ടം പാലം: ഭാര പരിശോധനക്കുള്ള വിദഗ്ധ സമിതിയുടെ കാര്യത്തിൽ വാദം ഇന്ന് കോടതിയിൽ

By Web TeamFirst Published Feb 5, 2020, 6:48 AM IST
Highlights

ഭാരപരിശോധന നടത്താൻ 2019 നവംബർ 21ന് ഹൈകോടതി ഉത്തരവിട്ടെങ്കിലും രണ്ടു മാസം കഴിഞ്ഞിട്ടും ഇതിനുള്ള നടപടി സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആർ.ഡി.എസ് എം.ഡി സുമിത് ഗോയൽ ഉപഹർജിയുമായി കോടതിയെ സമീപിച്ചത്. 

പാലാരിവട്ടം: പാലാരിവട്ടം മേൽപ്പാലം പൊളിച്ചു പണിയും മുന്‍പ് ഭാര പരിശോധന നടത്താനുള്ള വിദഗ്ധ സമിതിയെ കോടതി നിയമിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈകോടതി ഇന്ന് പരിഗണിക്കും. ഭാര പരിശോധന നടത്തണമെന്ന കോടതിയുടെ ഇടക്കാല ഉത്തരവ് സർക്കാർ പാലിച്ചിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് കരാറുകാരായ ആർ.ഡി.എസ് കമ്പനിയാണ് ഹർജി നൽകിയത്. 

മൂന്നു മാസത്തിനുള്ളിൽ ഭാരപരിശോധന നടത്താൻ 2019 നവംബർ 21ന് ഹൈകോടതി ഉത്തരവിട്ടെങ്കിലും രണ്ടു മാസം കഴിഞ്ഞിട്ടും ഇതിനുള്ള നടപടി സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആർ.ഡി.എസ് എം.ഡി സുമിത് ഗോയൽ ഉപഹർജിയുമായി കോടതിയെ സമീപിച്ചത്. 

അതേസമയം പാലത്തിന്‍റെ ഭാരപരിശോധന നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് സർക്കാരിന്റെ ആവശ്യം. പരിശോധന നടത്തുന്നത് ജനങ്ങൾക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് സർക്കാർ ഹർജിയിൽ ചൂണ്ടി കാട്ടുന്നത്.

click me!