പാലാരിവട്ടം മേല്‍പ്പാലത്തിൽ ഭാരപരിശോധന തുടങ്ങി; മാർച്ച് നാലിന് പൂർത്തിയാകും

By Web TeamFirst Published Feb 27, 2021, 1:56 PM IST
Highlights

220 ടൺ ഭാരം കയറ്റിയാണ് പരിശോധന. 30 ടണ്‍ ഭാരം കയറ്റിയ 4 ട്രക്കുകളും 25 ടണ്‍ വീതമുളള 4 ട്രക്കുകളുമാണ് ഇതിനായി ഉപയോഗിക്കുക.

കൊച്ചി: പുനർ നിർമ്മിച്ച പാലാരിവട്ടം മേല്‍പ്പാലത്തിൽ ഭാരപരിശോധന തുടങ്ങി. മാർച്ച് നാലിന് പൂർത്തിയാകും. അഞ്ചാം തീയതി മുതൽ പാലത്തിലൂടെ വാഹനങ്ങൾ കടത്തി വിടാനാകുമെന്ന് ഡിഎംആർസി അറിയിച്ചു.

35 മീറ്റർ നീളമുള്ള രണ്ട് സ്പാനുകളും 20 മീറ്റർ നീളമുള്ള 17 സ്പാനുകളുമാണ് പാലാരിവട്ടം മേല്‍പ്പാലത്തിനുള്ളത്. ഇവയിൽ ഓരോന്നിലാണ് ഭാര പരിശോധന നടത്തുന്നത്. 220 ടൺ ഭാരം കയറ്റിയാണ് പരിശോധന. 30 ടണ്‍ ഭാരം കയറ്റിയ 4 ട്രക്കുകളും 25 ടണ്‍ വീതമുളള 4 ട്രക്കുകളുമാണ് ഇതിനായി ഉപയോഗിക്കുക.

Latest Videos

30 മീറ്റർ നീളമുള്ള സ്പാനിലെ പരിശോധനക്ക് ശേഷമാണ് 20 മീറ്റർ നീളമുള്ളതിൽ പരിശോധന തുടങ്ങുക. സെപ്റ്റംബർ 28 നാണ് പാലം പുനർ നിർമ്മാണം തുടങ്ങിയത്. എട്ട് മാസം കൊണ്ട് നിർമ്മിക്കാൻ ഉദ്ദേശിച്ചിരുന്ന പാലം 160 ദിവസം കൊണ്ട് റെക്കോഡ് വേഗത്തിലാണ് പൂർത്തിയാക്കിയത്. പെയ്ൻറിംഗ് ഉൾപ്പെടെ നടത്തി അഞ്ചാം തീയതി തന്നെ പാലം കൈമാറും.

click me!