പ്രവാചക നിന്ദക്കെതിരെ പാളയം ഇമാം,'ആവർത്തിക്കാതിരിക്കാൻ സർക്കാറും നീതിപീഠങ്ങളും ജാഗ്രത പാലിക്കണം'

Published : Jul 10, 2022, 08:35 AM ISTUpdated : Jul 10, 2022, 08:45 AM IST
പ്രവാചക നിന്ദക്കെതിരെ പാളയം ഇമാം,'ആവർത്തിക്കാതിരിക്കാൻ സർക്കാറും നീതിപീഠങ്ങളും ജാഗ്രത പാലിക്കണം'

Synopsis

രാജ്യത്ത് ഇരട്ടനീതി നടക്കുന്നു എന്ന് എല്ലാവരും പറയുമ്പോൾ പടച്ചവനിൽ വിശ്വാസമർപ്പിച്ച് മുന്നോട്ട് പോകണമെന്നും പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൌലവി പറഞ്ഞു

തിരുവനന്തപുരം : പ്രവാചക നിന്ദക്കെതിരെ പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൌലവി.ഉത്തരവാദിത്തപ്പെട്ടവർ പ്രവാചക നിന്ദ നടത്തിയത് മത സൗഹാർദ്ദത്തെ ചോദ്യം ചെയ്തു.ഇത് ആവർത്തിക്കപ്പെടാതിരിക്കാൻ സർക്കാറും  നീതിപീഠങ്ങളും ജാഗ്രത പാലിക്കണം. പ്രവാചകനെ അധിക്ഷേപിച്ച് ആർക്കും മുസൽമാന്‍റെ വിശ്വാസം തകർക്കാനാവില്ല. പ്രവാചക നിന്ദ നടത്തുന്നവരുടെ ലക്ഷ്യം പ്രകോപനം ആണ്. അതിൽ വശംവദരാകരുത്.ഇത്തരക്കാരുടെ ലക്ഷ്യം രാഷ്ട്രീയ ലാഭം കൊയ്യൽ ആണ്.  ഉദയ്പൂർ കൊലപാതകം ദുരൂഹവും അവ്യക്തവും ആണ്. രാഷ്ടീയമായും അവ്യക്തത ആണ്.  ഇത്തരം കൊലപാതകകങ്ങൾ പ്രവാചക സ്നേഹമല്ല. യഥാർത്ഥ കുറ്റവാളികൾ പുറത്തുവരണം.സുപ്രീം കോടതിയിൽ നിന്ന് നീതിപൂർവമായ വിധി ഉണ്ടാവണം. രാജ്യത്ത് ഇരട്ടനീതി നടക്കുന്നു എന്ന് എല്ലാവരും പറയുമ്പോൾ പടച്ചവനിൽ വിശ്വാസമർപ്പിച്ച് മുന്നോട്ട് പോകണമെന്നും പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൌലവി പറഞ്ഞു. 


പ്രതികാരമല്ല. ഉന്നതമായ സഹനത്തിന്‍റെ പ്രവാചക സ്നേഹമാണ് ഉയർത്തിപ്പിടിക്കേണ്ടത്. രാജ്യത്ത് മുസ്ലിങ്ങൾ  ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്ന കാലമാണിതെന്നും പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൌലവി പറഞ്ഞു. ഗ്യാൻ വ്യാപി മസ്ജിദ് പള്ളിയായും കാശി വിശ്വനാഥ ക്ഷേത്രം അമ്പലമായും നിലകൊള്ളണം.നമ്മുടെ നാടിന് ഉന്നതമായ മതസൗഹാർദ പാരമ്പര്യം ഉണ്ട്. മഹാന്മാർ ഏത് മതത്തിൽപ്പെട്ടവർ ആയാലും ബഹുമാനിക്കപ്പെടണം . നിന്ദിക്കരുത്. അപ്പോഴാണ് ബഹുസ്വരത ഉണ്ടാവുന്നതെന്നും പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൌലവി പറഞ്ഞു. 

വിശ്വാസികൾ അനവന്‍റെ നാടിന് വേണ്ടി പ്രാർഥിക്കണം. നമ്മൾ ഇന്ത്യാ രാജ്യത്തിന് വേണ്ടി പ്രാർത്ഥിക്കണം. പൗരത്വം പോലും ചോദ്യം ചെയ്യപ്പെടുന്നു എന്ന് കേൾക്കുമ്പോൾ ക്ഷമകെട്ട് പ്രതികരിക്കരുത്.ക്ഷമയോടുകൂടി പ്രാർഥിക്കണമെന്നും പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൌലവി പറഞ്ഞു. പെരുന്നാൾ സന്ദേശം നൽകുകയായിരുന്നു പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൌലവി. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പൊലീസ് വാഹനം ജീപ്പ് കൊണ്ട് ഇടിച്ചു തകർത്ത പ്രതി പിടിയിൽ; അറസ്റ്റ് ചെയ്തത് തെങ്കാശിയിൽ നിന്ന്
നിർണായക നീക്കം നടത്തിയത് അമിത് ഷാ, തിരുവനന്തപുരത്തെത്തിയപ്പോൾ സാബു ജേക്കബുമായി കൂടിക്കാഴ്ച നടത്തി; നാളെ പ്രധാനമന്ത്രിക്കൊപ്പം വേദിയിലെത്തും