കിടപ്പ് രോഗികൾക്ക് ആശ്വാസമായി സിപിഎം ഓഫീസ്: കളമശേരി മോഡൽ കൊച്ചിയിലെ ഇരുപത് ഇടത്തേക്ക്

Published : Feb 02, 2020, 12:36 PM ISTUpdated : Feb 02, 2020, 01:26 PM IST
കിടപ്പ് രോഗികൾക്ക് ആശ്വാസമായി സിപിഎം ഓഫീസ്: കളമശേരി മോഡൽ കൊച്ചിയിലെ ഇരുപത് ഇടത്തേക്ക്

Synopsis

സിപിഎം ആഭിമുഖ്യത്തില്‍ രൂപീകരിച്ച കനിവ് പാലിയേറ്റീവ് കെയര്‍ സംഘമാണ് കളമശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസില്‍ പാലിയേറ്റീവ് സെന്‍റര്‍ തുറന്നത്.

കൊച്ചി: കളമശ്ശേരി സിപിഎം ഏരിയാകമ്മറ്റി ഓഫീസ് നിര്‍ദ്ധനരായ രോഗികള്‍ക്കുള്ള പാലിയേറ്റീവ് സെന്‍റര്‍ കൂടിയായി മാറുന്നു. കെട്ടിടത്തിന്‍റെ ഒരു ഭാഗത്ത്  കിടപ്പുരോഗികള്‍ക്കായുള്ള ഫിസിയോ തെറാപ്പി സെന്‍റര്‍ തുറന്നു. സിപിഎം ആഭിമുഖ്യത്തില്‍ രൂപീകരിച്ച കനിവ് പാലിയേറ്റീവ് കെയര്‍ സംഘമാണ് കളമശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസില്‍ പാലിയേറ്റീവ് സെന്‍റര്‍ തുറന്നത്. ജില്ലയില്‍ ഇത്തരത്തില്‍ ആരംഭിക്കുന്ന രണ്ടാമത്തെ സെന്‍ററാണിത്.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സൗജന്യമായാണ് ചികിത്സ. കിടപ്പ് രോഗികളെ വീടുകളിലെത്തി പരിചരിക്കും. സിപിഎം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍ സെന്‍റര്‍ ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ ഇത്തരത്തില്‍ ഇരുപത് സെന്‍ററുകള്‍ തുടങ്ങാനാണ് സിപിഎമ്മിന്‍റെ  പദ്ധതി. ഈ വര്‍ഷം മാര്‍ച്ചോടെ ഇടപ്പള്ളിയിലെ സെന്‍ററിന്‍റെ പ്രവര്‍ത്തനം ആരംഭിക്കും. 

"

PREV
click me!

Recommended Stories

ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം
വി സി നിയമന തർക്കത്തില്‍ അനുനയ നീക്കവുമായി സർക്കാർ; നിയമമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഗവർണറെ നാളെ കാണും