ശബരിമലയില്‍ സ്ത്രീയെ ആക്രമിച്ച കേസ്: വിവി രാജേഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

Published : Jun 17, 2019, 10:53 AM IST
ശബരിമലയില്‍ സ്ത്രീയെ ആക്രമിച്ച കേസ്: വിവി രാജേഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

Synopsis

 കേസിൽ പതിനഞ്ചാം പ്രതി ആണ് വിവി രാജേഷ്. മുൻകൂർ ജാമ്യത്തിന് പത്തനംതിട്ട ജില്ലാ കോടതിയെ നേരത്തെ രാജേഷ് സമീപിച്ചിരുന്നെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല   

പത്തനംതിട്ട: ചിത്തിര ആട്ടവിശേഷ പൂജയ്ക്കിടെ ശബരിമല ദര്‍ശനത്തിന് എത്തിയ തൃശ്ശൂര്‍ സ്വദേശിനിയെ ആക്രമിച്ച കേസില്‍ ബിജെപി നേതാവ് വിവി രാജേഷിനെ പൊലീസ് ചോദ്യം ചെയ്യുന്നു. പമ്പ പൊലീസാണ് രാജേഷിനെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യല്ലിനായി വിവി രാജേഷ് പമ്പയിലേക്ക് എത്തുകയായിരുന്നു.

ചിത്തിര ആട്ടവിശേഷത്തിനിടെ ഭര്‍ത്താവിനും മകനും ഒപ്പം ദര്‍ശനത്തിന് എത്തിയ 52 വയസുകാരിയെ വളഞ്ഞിട്ട് ആക്രമിച്ച കേസിലാണ്  കെ.സുരേന്ദ്രന്‍, വിവി രാജേഷ്, വത്സന്‍ തില്ലങ്കേരി, പ്രകാശ് ബാബു, ആര്‍ രാജേഷ് എന്നീ ബിജെപി-ആര്‍എസ്എസ് നേതാക്കളെ പ്രതിയാക്കി പൊലീസ് കേസെടുത്തത്. കേസിൽ പതിനഞ്ചാം പ്രതി ആണ് വിവി രാജേഷ്. മുൻകൂർ ജാമ്യത്തിന് പത്തനംതിട്ട ജില്ലാ കോടതിയെ നേരത്തെ രാജേഷ് സമീപിച്ചിരുന്നെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല 
 

PREV
click me!

Recommended Stories

Malayalam News live: നടിയെ ആക്രമിച്ച കേസിൽ അതിനിർണായക വിധി അറിയാൻ മണിക്കൂറുകൾ മാത്രം; ഉറ്റുനോക്കി രാജ്യം
തദ്ദേശപ്പോര്: ആദ്യഘട്ട പോളിങ് നാളെ നടക്കും; പ്രശ്ന ബാധിത ബൂത്തുകളിൽ പ്രത്യേക പൊലീസ് സുരക്ഷ