ആലപ്പുഴയിൽ വി​ഗ്രഹനിർമ്മാണ ശാല ആക്രമിച്ച് രണ്ടു കോടിയുടെ പഞ്ചലോഹ വിഗ്രഹം കവർന്നു

Web Desk   | Asianet News
Published : Sep 28, 2020, 07:41 AM ISTUpdated : Sep 28, 2020, 10:53 AM IST
ആലപ്പുഴയിൽ വി​ഗ്രഹനിർമ്മാണ ശാല ആക്രമിച്ച് രണ്ടു കോടിയുടെ പഞ്ചലോഹ വിഗ്രഹം കവർന്നു

Synopsis

ബൈക്കിലെത്തിയ സംഘം തൊഴിലാളികളെ മർദ്ദിച്ച് അവശരാക്കിയശേഷം വിഗ്രഹം കൊണ്ടുപോകുകയായിരുന്നു എന്ന് ഉടമകൾ പറഞ്ഞു. ലണ്ടനിലെ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനായി നിർമ്മിച്ച 60 കിലോ തൂക്കമുള്ള അയ്യപ്പവിഗ്രഹം ആണ് കവർന്നത്. 

ആലപ്പുഴ: ചെങ്ങന്നൂരിലെ വിഗ്രഹ നിർമ്മാണ ശാല ആക്രമിച്ച് രണ്ടു കോടിയുടെ പഞ്ചലോഹ വിഗ്രഹം കവർന്നു. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം. ബൈക്കിലെത്തിയ സംഘം തൊഴിലാളികളെ മർദ്ദിച്ച് അവശരാക്കിയശേഷം വിഗ്രഹം കൊണ്ടുപോകുകയായിരുന്നു എന്ന് ഉടമകൾ പറഞ്ഞു.സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന താൽകാലിക ജീവനക്കാരന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് വിഗ്രഹം കടത്തിയതെന്ന് ഉടമകൾ പൊലീസിന് മൊഴി നൽകി. തൊഴിൽ തർക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

എംസി റോഡരികിൽ കാരയ്ക്കാടുള്ള വിഗ്രഹനി‍‍ർമാണശാലയിലാണ് സംഭവം. രാത്രി ഒമ്പതരയോടെ ബൈക്കുകളിലും കാറുകളിലുമായി എത്തിയ സംഘം തൊഴിലാളികളെ ആക്രമിച്ച ശേഷം വിഗ്രഹവുമായി കടന്നുകളയുകയായിരുന്നു. 60 കിലോ തൂക്കമുള്ള വിഗ്രഹമാണിത്. ലണ്ടനിലെ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനായി നിർമിച്ച പഞ്ചലോഹ വിഗ്രഹമാണ് കടത്തികൊണ്ടുപോയത്.

പരിക്കേറ്റ തൊഴിലാളികളിൽ രണ്ട് ആശുപത്രിയിൽ ചികിത്സയിലാണ്. സ്ഥാപനത്തിൽ ജോലി ചെയ്യുന്ന താൽകാലിക ജീവനക്കാരനും സുഹൃത്തുക്കളും ആണ് കവർച്ച നടത്തിയതെന്ന് ഉടമകൾ ചെങ്ങന്നൂർ പൊലീസിന് മൊഴി നൽകി. പ്രതികളും സ്ഥാപന ഉടമയും തമ്മിൽ ശമ്പളത്തിന്‍റെ പേരിൽ തർക്കം നിലനിന്നിരുന്നു. ഇതേതുടർന്നാണ് വിഗ്രഹം കടത്തികൊണ്ടുപോയതെന്നാണ് പൊലീസിന്‍റെ നിഗമനം. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ച് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.
 

Read Also: ചൈനീസ് അതിർത്തിയിൽ സൈനിക വിന്യാസം കൂട്ടി ഇന്ത്യ; ആയുധശേഖരവും വർധിപ്പിച്ചിച്ചു...

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഹുലിന് ലഭിക്കുമോ മുൻകൂർ ജാമ്യം, ബലാല്‍സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ പരാതികൾ ഇന്ന് കോടതി പരിഗണിക്കും, ദിലീപ് നൽകിയത് അടക്കം 6 ഹർജികൾ