
തിരുവനന്തപുരം: പഞ്ചായത്ത് ജോയിന്‍റ് ഡയറക്ടറെ പഞ്ചായത്ത് അംഗങ്ങൾ തടഞ്ഞുവെച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകര അതിയന്നൂർ ഗ്രാമ പഞ്ചായത്തിലാണ് സംഭവം. പഞ്ചായത്ത് സെക്രട്ടറി ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെട്ട 199 വീടുകൾക്ക് വിയോജന കുറിപ്പെഴുതി അട്ടിമറിച്ചതാണ് പ്രതിഷേധത്തിന് കാരണം. സ്ഥലത്ത് സംഘർഷാവസ്ഥയാണ്. പഞ്ചായത്ത് മെമ്പർമാർ സംയുക്തമായാണ് ജോയിന്‍റ് ഡയറക്ടറെ തടഞ്ഞ് വച്ചിരിക്കുന്നത്.