പാലം ഉദ്ഘാടനം, വന്നില്ലെങ്കിൽ 100 രൂപ പിഴയെന്ന് കുടുംബശ്രീ അം​ഗങ്ങളോട് വാര്‍ഡ് അംഗം; വിവാദം, വിശദീകരണം

Published : Mar 11, 2023, 02:09 PM ISTUpdated : Mar 11, 2023, 02:42 PM IST
പാലം ഉദ്ഘാടനം, വന്നില്ലെങ്കിൽ 100 രൂപ പിഴയെന്ന് കുടുംബശ്രീ അം​ഗങ്ങളോട് വാര്‍ഡ് അംഗം; വിവാദം, വിശദീകരണം

Synopsis

രണ്ട് മന്ത്രിമാർ‌ പങ്കെടുക്കുന്ന പരിപാടിയാണെന്നും അന്ന് മറ്റെല്ലാം പരിപാടികളും മാറ്റിവെക്കണമെന്നുമാണ് ശബ്ദസന്ദേശത്തിൽ ഉള്ളത്. 

തിരുവനന്തപുരം: മന്ത്രിമാർ പങ്കെടുക്കുന്ന പാലം ഉദ്ഘാടനത്തിന് എത്തിയില്ലെങ്കിൽ കുടുംബശ്രീ അം​ഗങ്ങൾക്ക് 100 രൂപ പിഴ ഈടാക്കുമെന്ന് സിപിഐ വാർഡ് അം​ഗം കുടുംബശ്രീ അം​ഗങ്ങൾക്ക് അയച്ച ശബ്ദ സന്ദേശം പുറത്ത്. നെടുമങ്ങാട് പഴകുറ്റി പാലം ഉദ്ഘാടനത്തിന് എത്താൻ ആവശ്യപ്പെടുന്ന സന്ദേശത്തിലാണ് വന്നില്ലെങ്കിൽ പിഴ ഈടാക്കുമെന്ന് വാർഡ് അം​ഗം ഷീജ പറയുന്നത്. രണ്ട് മന്ത്രിമാർ‌ പങ്കെടുക്കുന്ന പരിപാടിയാണെന്നും അന്ന് മറ്റെല്ലാം പരിപാടികളും മാറ്റിവെക്കണമെന്നുമാണ് ശബ്ദസന്ദേശത്തിൽ ഉള്ളത്. 

എന്നാൽ സംഭവത്തിൽ വിശദീകരണവുമായി ഷീജ രം​ഗത്തെത്തിയിരുന്നു. പിഴ ഈടാക്കുമെന്ന് കാര്യമായി പറഞ്ഞതല്ല, അം​ഗങ്ങളോടുള്ള അടുത്ത ബന്ധത്തിന്റെ പേരിൽ വെറുതെ പറഞ്ഞതാണ് എന്നായിരുന്നു ഷീജയുടെ വിശദീകരണം. കാലങ്ങളായി കാത്തിരുന്ന ചടങ്ങ് യാഥാർത്ഥ്യമാകുന്നതിന്റെ സന്തോഷത്തിലാണ് എല്ലാ കുടുംബശ്രീ അം​ഗങ്ങളോടും നിർബന്ധമായും എത്താൻ പറഞ്ഞതെന്നും ഷീജ വിശദീകരിച്ചു.

ബ്രഹ്മപുരത്തെ തീപിടുത്തം; കരാർ കമ്പനിക്ക് കോർപ്പറേഷൻ മുന്നറിയിപ്പ് നൽകി, കത്ത് നൽകിയത് ഫെബ്രുവരിയിൽ

PREV
click me!

Recommended Stories

ഒറ്റ ദിവസത്തിൽ നടപടിയെടുത്ത് കേന്ദ്രം, കൊല്ലത്ത് ദേശീയ പാത തകർന്നതിൽ കരാർ കമ്പനിക്ക് ഒരു മാസത്തെക്ക് വിലക്ക്; കരിമ്പട്ടികയിലാക്കാനും നീക്കം
ക്ഷേത്രത്തിന് ഇഷ്ടദാനം കിട്ടിയ ഭൂമി കൊച്ചിൻ ദേവസ്വം ബോർഡ് ഉദ്യോ​ഗസ്ഥൻ തട്ടിയെടുത്തതായി പരാതി