അഗ്നിരക്ഷാ സംവിധാനങ്ങൾ ഒരുക്കാൻ ആവശ്യപ്പെട്ടിരുന്നു. വേർതിരിച്ച് മാറ്റിയ പഴകിയ പ്ലാസ്റ്റിക്ക് മാറ്റണമെന്നും നിർദ്ദേശിച്ചിരുന്നു.

കൊച്ചി : ബ്രഹ്മപുരത്ത് ബയോമൈനിംഗ് കരാറെടുത്ത സോണ്ട ഇൻഫ്രാടെക്കിന് കോർപ്പറേഷൻ മുന്നറിയിപ്പ് നൽകിയതിൻ്റെ രേഖകൾ പുറത്ത്. ഈ വർഷം ഫെബ്രുവരിയിൽ തീപിടുത്തമുണ്ടായതിന് പിന്നാലെയാണ് കത്ത് നൽകിയത്. കമ്പനിയോട് അഗ്നി രക്ഷാ സംവിധാനങ്ങൾ ഒരുക്കാൻ നിർദ്ദേശിച്ചിരുന്നു. സോണ്ടയുടെ ബയോമൈനിംഗ് പ്ലാൻ്റിൽ വേർതിരിച്ച പഴകിയ പ്ലാസ്റ്റിക്ക് ബ്രഹ്മപുരത്ത് തന്നെ സൂക്ഷിക്കുന്നത് അപകടകരമാണെന്നും ഇത് മാറ്റണമെന്നും നിർദ്ദേശിച്ചിരുന്നു. ഫെബ്രുവരി 16നാണ് സോണ്ട ഇൻഫ്രാടെക്കിന് കോർപ്പറേഷൻ കത്ത് നൽകിയത്. 

Read More : 'പ്രിയമുള്ള കൊച്ചീക്കാരേ... ഇനിയീ മണ്ണിൽ പ്രതീക്ഷ വച്ചു പുലർത്തുന്നതിൽ ഒരർത്ഥവുമില്ല.. ഇവിടം വിട്ടു പോകുക...'