സമരത്തിൽ പങ്കെടുക്കാതെ ജോലിക്കെത്തിയ പിണ്ടിമന പഞ്ചായത്ത് സെക്രട്ടറിക്ക് മർദ്ദനം, പരിക്കേറ്റ് ആശുപത്രിയിൽ

Published : Mar 28, 2022, 05:15 PM ISTUpdated : Mar 28, 2022, 05:42 PM IST
സമരത്തിൽ പങ്കെടുക്കാതെ ജോലിക്കെത്തിയ പിണ്ടിമന പഞ്ചായത്ത് സെക്രട്ടറിക്ക് മർദ്ദനം, പരിക്കേറ്റ് ആശുപത്രിയിൽ

Synopsis

ഇന്ന് രാവിലെ തന്നെ സമരാനുകൂലികൾ മനോജിനെ ഭീഷണിപ്പെടുത്തിയിരുന്നെന്നാണ് വിവരം. പിന്നീട് ഒരു പൊലീസുകാരനെ മനോജിന് കാവലിനായി നിയോഗിച്ചു

കൊച്ചി: എറണാകുളം ജില്ലയിലെ കോതമംഗലം പിണ്ടിമന പഞ്ചായത്ത് സെക്രട്ടറി കെ മനോജിനെ മർദിച്ചു. അഖിലേന്ത്യാ പണിമുടക്ക് സമരാനുകൂലികളാണ് മർദ്ദിച്ചത്. പണിമുടക്ക് ദിവസവും ജോലിക്കെത്തിയതിനാണ് മർദ്ദനം. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. മനോജ് താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി. പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 

ഇന്ന് രാവിലെ തന്നെ സമരാനുകൂലികൾ മനോജിനെ ഭീഷണിപ്പെടുത്തിയിരുന്നെന്നാണ് വിവരം. പിന്നീട് ഒരു പൊലീസുകാരനെ മനോജിന് കാവലിനായി നിയോഗിച്ചു. ഉച്ചയോടെ സമരക്കാർ വീണ്ടുമെത്തി മനോജിനെ മർദ്ദിക്കുകയായിരുന്നു. കോതമംഗലം പൊലീസ് കേസെടുത്തു. സംഭവത്തിൽ നാട്ടുകാരായ മൂന്ന് പേരും ആശുപത്രിയിൽ ചികിത്സ തേടി.

വാനും ബൈക്കും കൂട്ടിയിടിച്ച് മരണം

കോട്ടയം എം സി റോഡിൽ പത്തനംതിട്ട ഏനാത്ത് വാഹനാപകടത്തിൽ യുവതി മരിച്ചു. കടമ്പനാട്  അമ്പലവിള സ്വദേശി  സിംല (35) ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന ഭർത്താവ് രാജേഷിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ഇവർ സഞ്ചരിച്ച ഇരുചക്ര വാഹനത്തിൽ വാൻ ഇടിടിച്ചാണ് അപകടം ഉണ്ടായത്.

PREV
click me!

Recommended Stories

'പൾസർ സുനിക്കും ദിലീപിനും പരസ്പരം അറിയാം, വിവരം വിചാരണക്കോടതിയെ അറിയിച്ചിട്ടുണ്ട്'; പ്രതികരിച്ച് സുനിയുടെ അഭിഭാഷകൻ
പള്ളികളിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് മകൾ, 16 കാരിയായ കുട്ടിയുടെ ആലോചനായില്ലാത്ത മറുപടിയെന്ന് മുനവറലി ശിഹാബ് തങ്ങൾ