പുരാതന മതചാരങ്ങളുടെ യുക്തി കോടതികൾ പരിശോധിക്കരുതെന്ന് പന്തളം കൊട്ടാരം കോടതിയിൽ, ഭരണഘടന നിലവിൽ വരും മുൻപുള്ള ആചാരങ്ങൾക്ക് സംരക്ഷമുണ്ടെന്ന് എൻഎസ്എസ്, ശബരിമല ഹർജിയിൽ വാദം

Published : Apr 24, 2026, 10:21 AM IST
Sabarimala

Synopsis

ശബരിമല യുവതിപ്രവേശന കേസിൽ എതിർക്കുന്നവരുടെ വാദം സുപ്രീംകോടതിയിൽ അവസാനഘട്ടത്തിലേക്ക് കടക്കുന്നു. മതാചാരങ്ങളിൽ കോടതിക്ക് എത്രത്തോളം ഇടപെടാമെന്ന നിയമപരമായ ചോദ്യമാണ് പ്രധാനമായും ഉയർന്നത്. കേസിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് എന്തായിരിക്കുമെന്നതും നിർണായകമാകും.

ദില്ലി : ശബരിമലക്കേസിൽ യുവതിപ്രവേശത്തെ എതിർക്കുന്നവരുടെ വാദം അവസാനഘട്ടത്തിലേക്ക് എത്തുകയാണ്. ചൊവ്വാഴ്ച്ച കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോൾ ആദ്യഘട്ടത്തിൽ യുവതിപ്രവേശത്തെ എതിർക്കുന്നവരാകും വാദം തുടങ്ങുക. ഇത് പൂർത്തിയാൽ യുവതി പ്രവേശനത്തെ അനൂകൂലിക്കുന്നവരുടെ വാദം നടക്കും. കഴിഞ്ഞ മൂന്ന് ദിവസം സുപ്രീംകോടതിയിൽ നടന്ന വാദത്തിൽ കോടതികൾക്ക് ആചാരങ്ങളിൽ എത്ര വരെ ജൂഡീഷ്യൽ പരിശോധന നടത്താമെന്ന കാര്യമാണ് പ്രധാനമായി ഉയർന്നത്. മതാചാരങ്ങളും നിയമപരിശോധനയും സംബന്ധിച്ച് പന്തളം കൊട്ടാരം , അഖിലേന്ത്യ അയ്യപ്പ ക്ഷേത്ര സംഘം, പത്മനാഭാക്ഷേത്രത്തിന്റെ തന്ത്രി ഉൾപ്പെടെയുള്ളവർക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ സായി ദീപക് വാദിച്ചു. നേരിട്ട് ചെയ്യാനാകാത്തിന് പരോക്ഷമായി ചെയ്യാൻ ശ്രമിക്കരുതെന്ന തത്ത്വം അഭിഭാഷകൻ വാദിച്ചു.പുരാതനമായി ആചാരങ്ങളിലെ യുക്തി ചികിഞ്ഞ് കോടതികൾ പോകരുത്. 

മതവിഭാഗം എന്നതിന് വിശാലമായി അർത്ഥത്തിൽ കാണണം. ഭരണഘടന അനുസരിച്ച്മതവിഭാഗങ്ങൾക്ക് സ്വന്തം കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള അവകാശം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്നും അഭിഭാഷകൻ വാദിച്ചു. മതപരമായ ആചാരങ്ങൾ ജുഡീഷ്യൽ അവലോകനത്തിന് അതീതമാണെന്ന വാദം അംഗീകരിക്കാൻ പ്രയാസമാണെന്ന് ഇന്നലെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നീരീക്ഷിച്ചിരുന്നു. ഭരണഘടന നിലവിൽ വരുന്നതിന് മുൻപുള്ള മതാചാരങ്ങൾക്ക് ഭരണഘടന പ്രകാരം സംരക്ഷണമുണ്ടെന്ന് എൻഎൻഎസിനായി മുതിർന്ന അഭിഭാഷകൻ അരവിന്ദ ദത്താർ വാദിച്ചു.ഇത്തരം ആചാരങ്ങളിൽ പലതിനും വിവേചനം പാടില്ലെന്ന് അനുശാസിക്കുന്നുണ്ടെന്നും അരവിന്ദ ദത്താർ വാദിച്ചു. കേസിൽ യുവതിപ്രവേശത്തെ എതിർക്കുന്നവർക്കൊപ്പം വാദിക്കാൻ അനുവദിക്കണമെന്നായിരുന്നു സംസ്ഥാനസർക്കാർ ആവശ്യം. എന്നാൽ വാദിക്കുന്നവരുടെ ലിസ്റ്റ് പ്രകാരം യുവതിപ്രവേശനത്തെ അനൂകുലിക്കുന്നവർക്കൊപ്പമാണ് സംസ്ഥാനത്തെ നേരത്തെ ലിസ്റ്റ് ചെയ്തിരിക്കുന്നത്.സംസ്ഥാനത്തിന്റെ വാദം ഈ സാഹചര്യത്തിൽ ഏത് ഭാഗത്തിനൊപ്പമെന്ന് ചൊവ്വാഴ്ച്ച അറിയാം.   

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം; ദുരന്ത ഭൂമിയിൽ നിന്ന് വീണ്ടും ശരീരഭാഗങ്ങൾ കണ്ടെത്തി
'നിയുക്ത മുഖ്യമന്ത്രി വിഡി സതീശന് അഭിവാദ്യങ്ങൾ'; മുഖ്യമന്ത്രി ചർച്ചകൾക്കിടെ അഭിവാദ്യവുമായി മലപ്പുറത്തു ഫ്ലെക്സ് ബോർഡ്‌