ആനക്കൊമ്പ് സൂക്ഷിച്ചിരുന്ന ചില്ലു ഫ്രെയിമിൽ വിരലടയാളം, പാങ്ങോട് സൈനിക ക്യാമ്പിലെ 20 പേരുടെ ഫിംഗർ പ്രിന്‍റ് പരിശോധന നടത്തി

Published : Feb 16, 2026, 08:51 AM ISTUpdated : Feb 16, 2026, 12:46 PM IST
elephant tusk theft

Synopsis

പാങ്ങോട് സൈനിക ക്യാമ്പിലെ ആനക്കൊമ്പ് മോഷണത്തിൽ 20 പേരുടെ വിരൽ അടയാളം രേഖപ്പെടുത്തി. ഓഫീസേഴ്‌സ് മെസ്സിൽ ജോലി ചെയ്യുന്ന സൈനികരുടെവിരൽ അടയാളമാണ് രേഖപ്പെടുത്തിയത്

തിരുവനന്തപുരം: പാങ്ങോട് സൈനിക ക്യാമ്പിലെ ആനക്കൊമ്പ് മോഷണത്തിൽ 20 പേരുടെ വിരൽ അടയാളം രേഖപ്പെടുത്തി. ഓഫീസേഴ്‌സ് മെസ്സിൽ ജോലി ചെയ്യുന്ന സൈനികരുടെവിരൽ അടയാളമാണ് രേഖപ്പെടുത്തിയത്. മോഷണം പോയ കൊമ്പുകൾ സൂക്ഷിച്ചിരുന്ന ചില്ലു ഫ്രെയിമിൽ വിരലടയാളങ്ങൾ ഉണ്ടായിരുന്നു. ഇതുമായി താരതമ്യം ചെയ്യാനാണ് ക്യാമ്പിലുള്ളവരുടെ വിരലടയാളം ശേഖരിച്ചിരിക്കുന്നത്. മെസ്സിലെ കുക്കിനെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിട്ടുണ്ട്. മൂന്നു ദിവസത്തിനുള്ളിൽ അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി അന്വേഷണ സംഘം പ്രതികരിച്ചു. 1929ൽ സംസ്ഥാന സർക്കാർ കൈമാറിയതാണ് ഈ ആനകൊമ്പുകൾ. 2 കോടിവിലമതിപ്പ് വരുമെന്നാണ് നിഗമനം.

മോഷണത്തിൽ ക്യാമ്പിലുള്ളവരും സംശയ നിഴലിലാണ്. ക്യാമ്പിലുള്ളവരുടെ പിന്തുണയില്ലാതെ മോഷണം നടക്കില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കനത്ത സുരക്ഷാ സംവിധാനമുള്ള ക്യാമ്പിൽ സിറ്റി പൊലീസ് കമീഷണര്‍ പോലും അന്വേഷണത്തിനായി ക്യാംപിലെത്തിയത് മുന്‍കൂട്ടി അനുമതി തേടിയ ശേഷം മാത്രമായിരുന്നു. മോഷണത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. കണ്‍ടോണ്‍മെന‍്റ് അസിസ്റ്റന്റ് കമീഷണര്‍ക്കാണ് അന്വേഷണ ചുമതല. കർശന പരിശോധനക്ക് ശേഷമേ ക്യാമ്പിന് അകത്തേക്കും പുറത്തേക്കും കടക്കാനാകൂ. ഇതേക്കുറിച്ച് കൃത്യമായ ധാരണയുള്ളവരുടെ സഹായം കിട്ടിയെന്നാണ് നിഗമനം.

നിലവില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. കന്‍റോണ്‍മെന്‍റ് അസിസ്റ്റന്‍റ് കമീഷണര്‍ക്കാണ് അന്വേഷണ ചുമതല. കർശന പരിശോധനക്ക് ശേഷമേ ക്യാമ്പിന് അകത്തേക്കും പുറത്തേക്കും കടക്കാനാകൂ. ഇതേക്കുറിച്ച് കൃത്യമായ ധാരണയുള്ളവരുടെ സഹായം കിട്ടിയെന്നാണ് നിഗമനം. ആനക്കൊമ്പുകൾ പുറത്തേക്ക് കൊണ്ടുപോയിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്. ക്യാമ്പിനകത്തുള്ള ഓഫീസേഴ്സ് മെസ്സും പരിസരവും സൈനികർ വ്യാപകമായി പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. ക്യാമ്പിനുള്ളിൽ പരിശോധന നടത്താൻ പൊലീസിന് പരിമിതികൾ ഉണ്ട്. ഇതിനാൽ തന്നെ അന്വേഷണം ഊര്‍ജിതമാക്കി ആനക്കൊമ്പുകള്‍ കണ്ടെത്തുകയെന്നതും വെല്ലുവിളിയാണ്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കഴക്കൂട്ടത്ത് പോര് ശക്തം; കേരളത്തിൽ ബിജെപി നിർണായക ശക്തിയാകുമെന്ന് വി മുരളീധരൻ, വിജയ പ്രതീക്ഷയെന്ന് ശരത്ചന്ദ്ര പ്രസാദ്
രഞ്ജിത്തിന് ഇന്ന് നിർണായകം, കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും