പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; ഒത്തുതീര്‍പ്പായെന്ന് പ്രതി, സര്‍ക്കാരിനോട് നിലപാട് തേടി ഹൈക്കോടതി

Published : Jun 19, 2024, 11:24 AM ISTUpdated : Jun 19, 2024, 11:25 AM IST
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; ഒത്തുതീര്‍പ്പായെന്ന് പ്രതി, സര്‍ക്കാരിനോട് നിലപാട് തേടി ഹൈക്കോടതി

Synopsis

എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള രാഹുലിന്റെ ഹർജിയില്‍ സര്‍ക്കാരിനോട് ഹൈക്കോടതി നിലപാടി തേടി. സർക്കാർ, പന്തീരാങ്കാവ് എസ്എച്ച്ഒ, പരാതിക്കാരി എന്നിവർക്കാണ് കോടതി നോട്ടീസ് അയച്ചത്.

കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഒത്തുതീര്‍പ്പായെന്ന് പ്രതി ഹൈക്കോടതിയില്‍. എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതി രാഹുലിന്റെ ഹർജിയില്‍ സര്‍ക്കാരിനോട് ഹൈക്കോടതി നിലപാടി തേടി. സർക്കാർ, പന്തീരാങ്കാവ് എസ്എച്ച്ഒ, പരാതിക്കാരി എന്നിവർക്കാണ് കോടതി നോട്ടീസ് അയച്ചത്.

വീട്ടുകാരുടെ സമ്മർദത്തെ തുടർന്നാണ് ഭർത്താവിനെതിരെ ഗാർഹിക പീഡന പരാതി നൽകിയത് എന്നാണ് കഴിഞ്ഞ ദിവസം യൂട്യൂബ് ചാനലിലൂടെയുള്ള പെൺകുട്ടിയുടെ വെളിപ്പെടുത്തിയത്. എന്നാൽ ആരുടെയോ സമ്മർദ്ദത്തിന് വഴങ്ങിയാണ് പെൺകുട്ടി മൊഴി മാറ്റിയതെന്ന് വീട്ടുകാരും ആരോപിച്ചിരുന്നു. വീട്ടുകാര്‍ക്കൊപ്പം പോകാന്‍ താല്‍പര്യമില്ലെന്ന് കഴിഞ്ഞ ദിവസം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോള്‍ അറിയിച്ച യുവതി ഡല്‍ഹിയിലേക്ക് തിരിച്ചുപോയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്, രാഹുൽ ഈശ്വറിനെ കസ്റ്റഡിൽ വാങ്ങാനായി അപേക്ഷ നൽകും
ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: രമേശ് ചെന്നിത്തല എസ്ഐടിക്ക് മുന്നിൽ മൊഴി നൽകും, തെളിവ് നൽകുമോ എന്നതിൽ ആകാംക്ഷ