പന്തീരാങ്കാവ് യുഎപിഎ കേസ്: താഹ ഫസലിന്റെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

By Web TeamFirst Published Jul 30, 2021, 8:06 AM IST
Highlights

താഹക്കെതിരെയുള്ള തെളിവുകള്‍ എന്തൊക്കെയെന്ന് വിശദീകരിക്കാന്‍ എന്‍ഐഎയോട് കോടതി ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് നവീന്‍ സിന്‍ഹ അധ്യക്ഷനായ ബെഞ്ച് കേസില്‍ വാദം കേള്‍ക്കും. 

ദില്ലി: പന്തീരാങ്കാവ് യുഎപിഎ കേസില്‍ ജാമ്യം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ താഹ ഫസല്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. താഹക്കെതിരെയുള്ള തെളിവുകള്‍ എന്തൊക്കെയെന്ന് വിശദീകരിക്കാന്‍ എന്‍ഐഎയോട് കോടതി ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് നവീന്‍ സിന്‍ഹ അധ്യക്ഷനായ ബെഞ്ച് കേസില്‍ വാദം കേള്‍ക്കും. 

കേസിലെ മറ്റൊരു പ്രതിയായ അലന്റെ ജാമ്യത്തിനെതിരെ ഹര്‍ജി നല്‍കുമെന്ന് എന്‍ഐഎ കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ അറിയിച്ചിരുന്നു. മാവോയിസ്റ്റ് ബന്ധമാരോപിച്ചായിരുന്നു താഹാ ഫസലിനെയും, അലനെയും യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത്. 

പ്രഥമദൃഷ്ട്യാ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി ഇരുവര്‍ക്കും വിചാരണക്കോടതി ജാമ്യം നല്‍കിയെങ്കിലും ഹൈക്കോടതി താഹാ ഫസലിന്റെ ജാമ്യം റദ്ദാക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്. കേസന്വേഷണം പിന്നീട് എന്‍ഐഎ ഏറ്റെടുത്തിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

click me!