'കാഫിർ സ്ക്രീൻ ഷോട്ട്' അന്വേഷണം ഊർജിതമാക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് കത്ത് നൽകി പാറക്കൽ അബ്ദുല്ല

Published : May 22, 2026, 04:27 PM IST
Parakkal Abdulla

Synopsis

വടകരയിലെ 'കാഫിർ സ്ക്രീൻഷോട്ട്' വ്യാജ പ്രചാരണ കേസ് അന്വേഷണം ഊർജിതമാക്കണമെന്ന് പാറക്കൽ അബ്ദുല്ല എംഎൽഎ ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ടു. ഫോറൻസിക് റിപ്പോർട്ട് വൈകുന്നതിലും യഥാർത്ഥ പ്രതികളെ പിടികൂടാത്തതിലും ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം, കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി അറിയിച്ചു.

കോഴിക്കോട്: വടകര ലോക്സഭാ തെരഞ്ഞെടുപ്പിനിടെ പ്രചരിച്ച കാഫിർ സ്ക്രീൻ സംബന്ധിച്ച് അന്വേഷണം ഊർജിതമാക്കണമെന്നാവശ്യപ്പെട്ട് കുറ്റ്യാടി എംഎൽഎ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് കത്ത് നൽകി. നേരിട്ട് ഓഫിസിൽ എത്തിയാണ് കത്ത് നൽകിയത്. നാടിനെയാകെ മലിനമാക്കാൻ ശ്രമിച്ച 'കാഫിർ സ്‌ക്രീൻഷോട്ട്' വ്യാജ പ്രചാരണ കേസിലെ അന്വേഷണം അടിയന്തരമായി ഊർജിതമാക്കണമെന്നും ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ ഉൾപ്പെടെയുള്ളവരുടെ ഫോണുകൾ ഫോറൻസിക് പരിശോധന നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ബഹുമാനപ്പെട്ട ഹൈക്കോടതി ഉത്തരവിട്ടിട്ട് ഇപ്പോൾ 20 മാസത്തിലധികം കഴിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നിർണായകമായ ഈ ശാസ്ത്രീയ തെളിവുകൾ പുറത്തുവിടാതെയും, യഥാർത്ഥ പ്രതികളെ പിടികൂടാതെയും അന്വേഷണം അവസാനിപ്പിക്കാൻ ചില കേന്ദ്രങ്ങളിൽ നിന്ന് ശ്രമം നടക്കുന്ന പശ്ചാത്തലത്തിലാണ് ഈ വിഷയത്തിലെ കടുത്ത ജനവികാരം മന്ത്രിയെ നേരിട്ടറിയിച്ചത്. നിരപരാധിയായ ഒരു യുവാവിനെ വേട്ടയാടാനും സമൂഹത്തിൽ വർഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കാനും തുനിഞ്ഞിറങ്ങിയ ആ സൈബർ കുറ്റവാളികളെ വെറുതെ വിടാൻ കഴിയില്ല. വിഷയത്തിന്റെ ഗൗരവം പൂർണ്ണമായി ഉൾക്കൊണ്ടുകൊണ്ട്, കേസിൽ കൃത്യമായ അന്വേഷണം ഉറപ്പാക്കുമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും നാടിന്റെ സൗഹാർദ്ദം തകർത്ത യഥാർത്ഥ പ്രതികളെ നിയമത്തിന് മുന്നിലെത്തിക്കുന്നത് വരെ ഈ പോരാട്ടം തുടരുമെന്നും എംഎൽഎ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സംഭവം നടന്നത് ജനുവരിയിൽ, മസ്ജിദിന് സമീപത്തെ ഒഴിഞ്ഞ പറമ്പിൽ യുവാവിനെ ബലമായെത്തിച്ച് പ്രകൃതിവിരുദ്ധ പീഡനം; പ്രതി പിടിയിൽ
എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയോ? വിശദീകരണവുമായി സിപിഎം