അംഗീകാരമില്ലാത്ത കോഴ്സുകളുടെ പേരിൽ പണം തട്ടിയെന്ന് പരാതി; പിന്നാലെ പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഉടമ ജീവനൊടുക്കി, അന്വേഷണം ആരംഭിച്ച് പൊലീസ്

Published : Aug 19, 2025, 01:02 PM IST
Amal sankar

Synopsis

വ്യാജ സർട്ടിഫിക്കറ്റുകൾ നൽകി കബളിപ്പിച്ചെന്ന വിദ്യാർത്ഥികളുടെ പരാതിയിൽ ഇന്നലെ കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്തിരുന്നു

കൊല്ലം: കൊല്ലത്ത് സ്വകാര്യ പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഉടമ ജീവനൊടുക്കി. അഞ്ചൽ ഇടമുളയ്ക്കൽ സ്വദേശി അമൽ ശങ്കറാണ് മരിച്ചത്. കൊല്ലം നഗരത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസ് എന്ന സ്ഥാപനത്തിന്‍റെ ഉടമയാണ് അമൽ ശങ്കർ. അംഗീകാരമില്ലാത്ത കോഴ്സുകളുടെ പേരിൽ പണം തട്ടിയെന്ന പരാതി സ്ഥാപനത്തിനെതിരെ ഉയർന്നിരുന്നു.

വ്യാജ സർട്ടിഫിക്കറ്റുകൾ നൽകി കബളിപ്പിച്ചെന്ന വിദ്യാർത്ഥികളുടെ പരാതിയിൽ ഇന്നലെ കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് വാളകത്തെ വീട്ടിൽ അമൽ ശങ്കറിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ നിന്ന് ആത്മഹത്യ കുറിപ്പ് ലഭിച്ചിരുന്നു. സംഭവത്തില്‍ അഞ്ചൽ പൊലീസ് അന്വേഷണം തുടങ്ങി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

PREV
Read more Articles on
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസ്; അറസ്റ്റ് തടയാതെ കോടതി, മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച
വർക്കലയിൽ പ്രിന്റിം​ഗ് പ്രസിലെ മെഷീനിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം