എൽഎച്ച്ബി മാറ്റം: പരശുറാം എക്സ്പ്രസിൽ 16 അൺറിസർവ്ഡ് കോച്ചുകൾ; വ്യക്തതവരുത്തി റെയിൽവേ

Published : Sep 18, 2026, 10:07 AM IST
parasuram express lhb coach

Synopsis

പുതിയ കോച്ച് ഘടനയനുസരിച്ച് രണ്ട് എസി സിറ്റിങ് കോച്ചുകൾ, മൂന്ന് റിസർവ്ഡ് നോൺ എസി സിറ്റിങ്, 15 അൺറിസർവ്ഡ് കോച്ചുകൾ, ഒരു സെക്കൻഡ് ക്ലാസ് കം ല​ഗേജ് ബ്രേക്ക് വാൻ, ഒരു ജനറേറ്റർ കോച്ച് എന്നിവയാണ് പരശുറാം എക്സ്പ്രസിൽ ഉണ്ടാവുക. ആകെ കോച്ചുകളുടെ എണ്ണം 22 ആണ്.

തിരുവനന്തപുരം: സെപ്റ്റംബർ 22 മുതൽ എൽഎച്ച്ബി(ലിങ്ക് ഹൊഫ്മാൻ ബുഷ്) കോച്ചുകളിലേക്ക് മാറുന്ന പരശുറാം എക്സ്പ്രസിന്റെ പുതിയ കോച്ച് ഘടനയിൽ വ്യക്തതവരുത്തി റെയിൽവേ. എൽഎച്ച്ബിയിലേക്ക് മാറിയാലും പരശുറാം എക്സ്പ്രസിൽ ഒരു സെക്കൻഡ് ക്ലാസ് കം ല​ഗേജ് ബ്രേക്ക് വാൻ അടക്കം 16 അൺറിസർവ്ഡ് കോച്ചുകളുണ്ടാകുമെന്ന് റെയിൽവേ വ്യക്തമാക്കി.

പുതിയ കോച്ച് ഘടനയനുസരിച്ച് രണ്ട് എസി സിറ്റിങ് കോച്ചുകൾ, മൂന്ന് റിസർവ്ഡ് നോൺ എസി സിറ്റിങ്, 15 അൺറിസർവ്ഡ് കോച്ചുകൾ, ഒരു സെക്കൻഡ് ക്ലാസ് കം ല​ഗേജ് ബ്രേക്ക് വാൻ, ഒരു ജനറേറ്റർ കോച്ച് എന്നിവയാണ് പരശുറാം എക്സ്പ്രസിൽ ഉണ്ടാവുക. ആകെ കോച്ചുകളുടെ എണ്ണം 22 ആണ്.

ഐസിഎഫ് കോച്ചുകൾ ഉപേക്ഷിച്ച് സെപ്റ്റംബർ 22, 23 തീയതികളിലായാണ് പരശുറാം എക്സ്പ്രസ് പുതിയ എൽഎച്ച്ബി കോച്ചുകളുമായി സർവീസ് ആരംഭിക്കുന്നത്. മം​ഗളൂരു സെൻട്രൽ-കന്യാകുമാരി പരശുറാം എക്സ്പ്രസ്(16649) സെപ്റ്റംബർ 22 മുതലും കന്യാകുമാരി-മം​ഗളൂരൂ സെൻട്രൽ പരശുറാം എക്സ്പ്രസ്(16650) സെപ്റ്റംബർ 23 മുതലും എൽഎച്ച്ബി കോച്ചുകളുമായാകും സർവീസ് നടത്തുക.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മണിമല കുറിക്കാട്ടൂരിലെ യുവാവിന്റെ മരണം, കൊലപാതകമെന്ന് പൊലീസ്; പഞ്ചായത്ത്‌ മെമ്പർ അടക്കം 6 പേർ അറസ്റ്റിൽ
പൂജപ്പുര സെൻട്രൽ ജയിലിലെ 475-ാം നമ്പർ തടവുകാരൻ; ടോമിൻ ജെ തച്ചങ്കരിക്ക് ദേഹാസ്വാസ്ഥ്യം, ജയിലിലെ ആശുപത്രി ബ്ലോക്കിൽ തുടരുന്നു