തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉത്തരവിൽ ഹൈക്കോടതി ഇടപെടൽ, പറവൂർ മൂകാംബിക ക്ഷേത്രോപദേശക സമിതി പിരിച്ച് വിട്ടത് മരവിപ്പിച്ചു

Published : May 06, 2026, 12:18 PM IST
KERALA HIGH COURT

Synopsis

പറവൂർ മൂകാംബിക ക്ഷേത്രോപദേശക സമിതി പിരിച്ചുവിട്ട തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉത്തരവിലെ തുടർനടപടികൾ ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു.  

കൊച്ചി: പറവൂർ മൂകാംബിക ക്ഷേത്രോപദേശക സമിതി പിരിച്ച് വിട്ട തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉത്തരവിൽ തുടർ നടപടികൾ തത്ക്കാലം നീട്ടിവെക്കാൻ കേരളാ ഹൈക്കോടതി നിർദേശിച്ചു. കാലാവധി പൂർത്തിയാകാൻ രണ്ട് മാസം ശേഷിക്കെയാണ് നിലവിലെ സമിതിയെ പിരിച്ച് വിട്ടതെന്ന് ചൂണ്ടിക്കാണിച്ച് നൽകിയ ഹർജിയിലാണ് നടപടി. തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മിഷണറുടെ തീരുമാനം ചോദ്യം ചെയ്ത് ഉപദേശക സമിതി നൽകിയ ഹർജി ജസ്റ്റിസ് ദേവൻ രാമചന്ദ്രനും വി എം ശ്യാം കുമാറും ഉൾപ്പെട്ട ബെഞ്ചാണ് പരിഗണിച്ചത്. ഹർജിയിൽ വിശദീകരണം നൽകാൻ ബോർഡ് സമയം തേടി. കേസ് ഈ മാസം 19ന് വീണ്ടും പരിഗണിക്കും. അസിസ്റ്റന്റ് കമ്മിഷണറുടെ സീൽ പതിപ്പിച്ച കൂപ്പണുകൾക്കൊപ്പം സീൽ ഇല്ലാത്ത കൂപ്പണുകളും ഉപയോഗിച്ച് പിരിവ് നടത്തിയെന്ന് ആരോപിച്ചാണ് നിലവിലെ സമിതിയെ പുറത്താക്കിയത്. കോടതിയുടെ അന്തിമ ഉത്തരവ് വരുന്നത് വരെ ഉപദേശക സമിതിയുമായി ബന്ധപ്പെട്ട പുതിയ തീരുമാനങ്ങൾ ഒന്നും എടുക്കരുതെന്നും കോടതി നിർദേശിച്ചു. ഉപദേശകസമിതിക്കായി അഡ്വ. പി.  കെ സജീവ് ഹാജരായി.    

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'വെള്ളാപ്പള്ളി എന്ത് ചെയ്തെന്നാ? തോറ്റ് കഴിഞ്ഞ് അസംബന്ധം പറയുന്നു'; യു പ്രതിഭയ്ക്കെതിരെ ജില്ലാ സെക്രട്ടറി ആർ നാസർ
`കോൺ​ഗ്രസ് വിജയത്തിന്റെ ശിൽപ്പി, ഇന്ത്യയിലെ അതികായനായ നേതാവ്'; കെസി വേണുഗോപാലിനെ പുകഴ്ത്തി വെള്ളാപ്പള്ളി ന‌ടേശൻ, മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കട്ടെയെന്നും പ്രതികരണം