ഭിന്നശേഷിക്കാരിയായ പതിനാറുകാരിയുടെ മരണം: വെൻ്റിലേറ്റർ ലഭിച്ചില്ലെന്ന പരാതിയുമായി കുടുംബം; ആരോപണം നിഷേധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ്

Published : Jul 19, 2025, 06:40 AM IST
Meidcal negligence

Synopsis

ന്യൂമോണിയ മൂര്‍ച്ഛിച്ച് ഗുരുതരാവസ്ഥയായായ കുട്ടിക്ക് വെന്‍റിലേറ്റര്‍ സഹായം കിട്ടിയില്ലെന്ന് പരാതി

മലപ്പുറം: പുളിക്കലില്‍ പതിനാറുകാരിയായ പെൺകുട്ടി മരിച്ചത് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് മതിയായ ചികിത്സ കിട്ടാത്തതുകൊണ്ടെന്ന് പരാതി. ന്യൂമോണിയ മൂര്‍ച്ഛിച്ച് ഗുരുതരാവസ്ഥയായായ കുട്ടിക്ക് വെന്‍റിലേറ്റര്‍ സഹായം കിട്ടിയില്ലെന്നാണ് പരാതി.എന്നാല്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ ആരോപണം നിഷേധിച്ചു.

ബുധനാഴ്ച്ച രാത്രിയിലാണ് ഭിന്നശേഷിക്കാരിയായ 16കാരി അശ്വത മരിച്ചത്. പനി ബാധിച്ച് കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയിലാണ് അശ്വത ആദ്യം ചികിത്സ തേടിയത്. രോഗം മൂര്‍ച്ഛിചതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരാവസ്ഥയിലായ കുട്ടിക്ക് മെഡിക്കല്‍ കോളേജില്‍ നിന്ന് വെന്‍റിലേറ്റര്‍ സഹായം കിട്ടയില്ലെന്നാണ് മാതാപിതാക്കൾ ആരോപിക്കുന്നത്.

ഇതോടെ കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വൈകാതെ മരിച്ചു. ഇതിനിടെ ഒരു ലക്ഷത്തിലധികം രൂപ ചികിത്സ ചിലവും വന്നു. ഉപജീവനത്തിനായി ഓടിച്ചിരുന്ന ഓട്ടോറിക്ഷ വിറ്റും ബാക്കി നാട്ടുകാര്‍ സഹായിച്ചുമാണ് സുരേഷ് ആശുപത്രി ബില്ല് അടച്ചത്. 

കോഴിക്കോട് മെഡിക്കല്‍ കോളേജ് അധികൃതര്‍ക്കെതിരെ ആരോഗ്യ മന്ത്രി അടക്കമുളളവര്‍ക്ക് ദളിത് വിഭാഗക്കാരനായ സുരേഷ് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ആവശ്യമായ എല്ലാ ചികിത്സയും കുട്ടിക്ക് നല്‍കിയിരുന്നതായി മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു. സ്വന്തം ഇഷ്ടപ്രകാരം രക്ഷിതാക്കള്‍ കുട്ടിയെ മെഡിക്കല്‍ കോളേജില്‍ നിന്നും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നുവെന്നും മെഡിക്കല്‍ കോളേജ് അധികൃതര്‍ വ്യക്തമാക്കി.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നിയമപോരാട്ടത്തിന് രാഹുൽ മാങ്കൂട്ടത്തിൽ; മുൻകൂർ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും
ആരോഗ്യനില മോശമായി; രാഹുൽ ഈശ്വറിനെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു, നിരാഹാരം തുടരുന്നു