ഐക്യത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യം ഉഉള്ളത് കൊണ്ടാണ് വീണ്ടും ഇത് ആവർത്തിക്കുന്നത് എന്നാണ് എൻഎസ്എസിന്റെ വിലയിരുത്തൽ.

തിരുവനന്തപുരം: ഐക്യ നീക്കം തള്ളിയിട്ടും എസ്എൻഡിപി വീണ്ടും ആവർത്തിക്കുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് എൻഎസ്എസ്. ഐക്യത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യം ഉഉള്ളത് കൊണ്ടാണ് വീണ്ടും ഇത് ആവർത്തിക്കുന്നത് എന്നാണ് എൻഎസ്എസിന്റെ വിലയിരുത്തൽ. ഒരു കാരണവശാലും ഐക്യം സാധ്യമല്ല എന്ന് എൻഎസ്എസ് ആവർത്തിച്ചു വ്യക്തമാക്കുന്നു. ഐക്യ നീക്കവുമായി ഇനി ആരും വരണ്ട എന്നാണ് നിലപാട്. അടച്ച അധ്യായം തുറക്കാൻ താത്പര്യം ഇല്ലെന്നും എൻഎസ്എസ് നേതൃത്വം അറിയിച്ചു.

Add Asianetnews as a Preferred SourcegooglePreferred

'ഒരു കാരണവശാലും ഐക്യം സാധ്യമല്ല'; എസ്എൻഡിപി നീക്കത്തിൽ എൻഎസ്എസിന് അതൃപ്തി |NSS | SNDP